കാഞ്ഞങ്ങാട്: സുഹൃത്തിൻ്റെ കൂടെ സഞ്ചരിക്കവെ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കാസര്‍കോട് പരപ്പ കനകപ്പള്ളിയിലെ അജി ലൂക്കോസിൻ്റെ മകന്‍ അമല്‍ജോ അജി (19) ആണ് മരിച്ചത്. കോട്ടയത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് വിദ്യാര്‍ഥിയായിരുന്നു.[www.malabarflash.com]
വെള്ളിയാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് പയ്യന്നൂര്‍ ഏഴിലോട്ട് വെച്ചായിരുന്നു അപകടം.

സുഹൃത്ത് പെരിയാരം അടക്കാപാലത്തെ ആഷിമിനും (22) പരിക്കേറ്റിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ മറിയുകയായിരുന്നു. റോഡില്‍ തലയിടിച്ച് വീണ ഇരുവരെയും നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിൻ്റെ പരിക്ക് ഗുരുതരമല്ല.
ലോക്ക് ഡൗണ്‍ ആയതിനാല്‍ നാട്ടില്‍ തന്നെയായിരുന്നു മരണപ്പെട്ട അമല്‍ജോ അജി. പിതാവ് അജി ലൂക്കോസ് പരിയാരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റൻ്റാണ്. മാതാവ് മോളി (പെരിയാരം എകെഎം സ്‌കൂള്‍ അധ്യാപിക). സഹോദരങ്ങള്‍: എയ്ഞ്ചല്‍ മേരി, അനുഗ്രഹമരിയ (ഇരുവരും വിദ്യാര്‍ഥികളാണ് ).

0 Comments