തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ പാഴ്സലായി കടത്തിയ 30 കിലോ സ്വർണം പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോയിൽ നടത്തിയ പരിശോധനയിൽ ബാഗേജിൽ പല പെട്ടികളിലായി കടത്തിയ 14 കോടിയോളം രൂപ വില വരുന്ന സ്വർണമാണു പിടികൂടിയത്.[www.malabarflash.com]
കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ സംസ്ഥാനത്തെ ആദ്യസംഭവമാണിത്. സ്വർണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ടു കാർഗോ ക്ലിയറിംഗ് ഏജൻസിയടക്കമുള്ളവരെ കസ്റ്റംസ് അധികൃതർ രാത്രി വൈകിയും ചോദ്യംചെയ്യുകയാണ്. കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ ബന്ധം അടക്കം അന്വേഷിക്കുന്നുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ നടത്തിയ പരിശോധനയിലാണ് 30 കിലോ സ്വർണം പിടികൂടിയത്. ഒറ്റപരിശോധനയിൽ ഇത്രയും സ്വർണം പിടികൂടുന്ന ആദ്യ സംഭവവും.
ജൂണ്‍ 30ന് ദുബായിൽനിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് കാർഗോ വിമാനത്തിലാണ് ബാഗേജ് എത്തിയത്. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ പേരിലായിരുന്നു ഇത്. തിരുവനന്തപുരം മണക്കാടാണ് യുഎഇ കോണ്‍സുലേറ്റ് .
ബാഗേജിനുള്ളിൽ ഒന്നിലേറെ പെട്ടികളിലുള്ളത് സ്വർണമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് അധികൃതർ എക്സ്റേ പരിശോധന നടത്തി സ്ഥിരീകരിച്ചു. സ്വർണക്കടത്തിനു പിന്നിൽ വൻ സംഘങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണു പ്രാഥമിക വിലയിരുത്തൽ.
അയച്ച വ്യക്തിയുടേത് അടക്കമുള്ള വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. എന്നാൽ, സ്വർണം പിടികൂടിയതുമായി ബന്ധപ്പെട്ടു കസ്റ്റംസ് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി കേരളത്തിലേക്ക് സ്വർണം കടത്തിയ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഐബി അടക്കമുള്ള കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു.

0 Comments