കല്‍പ്പറ്റ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടു. തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരിച്ചത് . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം കാഞ്ഞായി ഇബ്‌റാഹീമിന്റെ ഭാര്യയാണ്.[www.malabarflash.com]
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം.ഇവര്‍ക്ക് നേരത്തെ കോവിഡ് ഉണ്ടായിരുന്നില്ല. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ വര്‍ ചികിത്സക്കെത്തിയപ്പോള്‍ സഫിയയും ഭര്‍ത്താവും ഡോക്ടറെ കാണിക്കാന്‍ എത്തിയിരുന്നു. പിന്നീട് ഇരുവരും കോവിഡ് രോഗികളായി. ഭര്‍ത്താവ് രോഗ മുക്തനായി . സഫിയ ചികിത്സയിലായിരുന്നു.
മക്കള്‍ സറീന, സാജിദ, സമീര്‍, സബിത, സല്‍സബീല് മരുമക്കള്‍ :പി എ ഗഫൂര്‍ (കുവൈത്ത് ) കെ.സി ഇബ്രാഹിം, റഷീദ് ഓടത്തോട്, സഫീറ
0 Comments