NEWS UPDATE

6/recent/ticker-posts

കരിപ്പൂര്‍ വിമാന അപകടം; പൈലററ് അടക്കം രണ്ടു പേര്‍ മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ പൈലററ് അടക്കം രണ്ട് പേര്‍ മരിച്ചു.[www.malabarflash.com]

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഫയര്‍ഫോഴ്‌സ്, പോലീസ് അമ്പതോളം ആംബുലന്‍സുകള്‍ തുടങ്ങി എല്ലാ വിധ സംവീധാനങ്ങളും കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.
നാട്ടുകാരും ടാക്‌സി ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
മലപ്പുറം കോഴിക്കോട് കളക്ടര്‍മാര്‍ ഏകോപനം ഏറെറടുത്തു.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി 40 അടി താഴ്ചയിലേക്ക് വീണ വിമാനം തകര്‍ന്നുപോയി. 174  യാത്രക്കാരും ഒപ്പം ജീവനക്കാരുമടക്കം 191 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
പത്തോളം കുട്ടികളടക്കം വിമാനത്തില്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments