കാസര്‍കോട് : ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്‍റെ ഈ വര്‍ഷത്തെ റെസ്പോന്‍സിബള്‍ സിറ്റിസണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അഷറഫ് എടനീരിന്.[www.malabarflash.com]
സമൂഹത്തില്‍ മികച്ച പ്രകടനം നടത്തുന്ന യുവതക്ക് വാര്‍ഷാവര്‍ഷം ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് അവാര്‍ഡ് നല്‍കി പോരുന്നു. ഓരോ വര്‍ഷവും വ്യത്യസ്ത വിഭാഗത്തിലാണ് അവാര്‍ഡ് നല്‍കി പോരുന്നത്. ബിസിനസ്സ്, സാമൂഹ്യ, സാസ്ക്രാരിക പ്രവര്‍ത്തനം, ജീവകാരുണ്യം, കലാ, കായികം എന്നീ വിഭാഗങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
ഇപ്രാവശ്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായതിനാണ് അഷറഫ് എടനീറിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ കോവിഡ് ഹെല്‍പ് ഡെസ്കില്‍ മുഴുവന്‍ സമയ സേവനനിരതനായി അഷ്റഫുണ്ട്. ആദ്യം ജനറല്‍ ആശുപത്രിയില്‍, അവിടെ നിന്നും മുനിസിപ്പല്‍ ഡൈനിങ്ങ് ഹാളിലേക്ക് മാറ്റിയപ്പോള്‍ ഇവിടെയും. അതായത് 5 മാസത്തോളമായി അഷ്റഫ് എടനീര്‍ കോവിഡ് ഹെല്‍പ്പ് ഡെസ്കില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

തന്‍റെ കുടുംബവും സ്വകാര്യ നിമിഷങ്ങളുമൊക്കെ മാറ്റി വെച്ച് മുഴുവന്‍ സമയവും സേവനത്തിനായി സമര്‍പ്പിക്കുകയെന്നത് അഭിനന്ദനാര്‍ഹമാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
5 മാസത്തിനിടയില്‍ രണ്ട് പ്രാവശ്യം മാത്രമാണ് അഷ്റഫിന് വിട്ടു നില്‍ക്കേണ്ടി വന്നിട്ടുള്ളത് . അതും ക്വാറന്‍റയിനില്‍ പോയതിനാല്‍.

ആദ്യം ശ്രവ കലക്ഷന്‍ സെന്‍ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് കോവിഡ് പോസിറ്റീവായപ്പോള്‍ 5 ദിവസവും. ഹുബ്ലിയില്‍ നിന്നും കാസര്‍കോട്ടു വന്ന രോഗി മരിച്ചതിന് ശേഷം പോസിറ്റീവായപ്പോള്‍ മൃതദേഹം സംസ്കരിക്കാന്‍ നേതൃത്വം നല്‍കിയത് അഷ്റഫായിരുന്നു.
ഈ കോവിഡ് കാലത്ത് മാത്രം ഒതുങ്ങുന്നതല്ല അഷറഫിന്‍റെ സേവനം. എവിടെ അപകട മരണങ്ങള്‍ സംഭവിച്ചാലും ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലോക്കോടിയെത്തുന്നത് അഷ്റഫും കൂട്ടരുമാണ്. ഇന്‍ക്വസ്റ്റ് മുതല്‍ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് മൃതദേഹങ്ങള്‍ കുളിപ്പിച്ചു ആംബുലന്‍സില്‍ കയറ്റുന്നത് വരെ മുന്നില്‍ തന്നെയുണ്ടാവും. അതില്‍ ഊരും പേരും അറിയാത്തവരുമുണ്ടാകും. അത്തരം മൃതദേഹങ്ങള്‍ ബന്ധുക്കളെ കണ്ടെത്തി എത്തേണ്ടിടത്ത് എത്തിക്കാനും അഷറഫ് നേതൃത്വം നല്‍കുന്നു.

നിലവില്‍ ജില്ലാ മുസ്ലിം യൂത്തി ലീഗ് പ്രസിഡണ്ടാണ് അഷറഫ് എടനീര്‍.
0 Comments