കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി ചന്ദ്രനാണ്(48) വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും, വ്യക്തി വൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു.[www.malabarflash.com]
ഞായറാഴ്ച രാത്രി ഏഴോടെയാണ് ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വച്ചാണ് സംഭവം. വീട്ടിലേക്ക് പോകുന്ന വഴി ആക്രമണമുണ്ടാകുകയായിരുന്നു. നെറ്റിക്ക് പരിക്കേറ്റ ചന്ദ്രനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0 Comments