ദുബൈ: കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിലെ താരം ഒരു ചെറുകിളിയായിരുന്നു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാന്റെ കോടികൾ വിലമതിക്കുന്ന ബെൻസിൽ കൂടുകൂട്ടിയ കിളിയുടെ വീഡിയോ വൈറലായിരുന്നു. [www.malabarflash.com]
മുട്ടയിട്ട് അടയിരുന്ന ഈ കിളിയെ ശല്യപ്പെടുത്താതിരിക്കാൻ ബെൻസ് പുറത്തിറക്കാതിരുന്ന ശൈഖ് ഹംദാന്റെ മനസിനെ ലോകം മുഴുവൻ പുകഴ്ത്തുകയും ചെയ്തു.
ഇപ്പോഴിതാ ആ ചെറുകിളിയുടെ മുട്ടകൾ വിരിഞ്ഞിരിക്കുന്നു. രണ്ട് കുഞ്ഞിക്കിളികൾ ഉണ്ടായതിന്റെ ദൃശ്യങ്ങൾ ശൈഖ് ഹംദാൻ തന്നെതാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. 80 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ കുഞ്ഞുങ്ങൾ വിരിഞ്ഞതിന് മുൻപുള്ള ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും അമ്മക്കിളിയുടെ ലാളനയുമെല്ലാം കാണാം.
ചില സമയങ്ങളിൽ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും വിലമതിക്കാനാവാത്തതാണ് എന്ന കമന്റോടെയാണ് ഹംദാൻ ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മൃഗങ്ങളോടും പക്ഷികളോടും കരുണ കാണിക്കുന്നതിലൂടെ ഇതിനുമുമ്പും കൈയടി നേടിയിട്ടുള്ള ഹംദാന്റെ പുതിയ വിഡിയോയും ലോകം ഏറ്റെടുത്തിരിക്കുകയാണ്. തന്റെ പ്രിയ വാഹനമായ മെഴ്സിഡസ് ബെൻസ് ജി63ന്റെ ബോണറ്റിൽ കൂടു കൂട്ടിയ കിളിയെ ആരും ശല്യപ്പെടുത്തരുമെന്നും ഹംദാൻ നിർദേശിച്ചിരുന്നു.
0 Comments