തലശേരി: ദേശീയപാത അഥോറിറ്റി നിര്‍മിക്കുന്ന നിർദിഷ്ട മുഴപ്പിലങ്ങാട്-മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. ചിറക്കുനിയില്നിന്ന് ബാലത്തിലേക്ക് പോകുന്ന ഭാഗത്തുള്ള പാലത്തിന്റെ നാലു ബീമുകളാണ് നെടുകേ പിളര്‍ന്ന് പുഴയിലേക്ക് വീണത്.[www.malabarflash.com]
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു സംഭവം. ഉഗ്രശബ്ദത്തോടെ ബീമുകള്‍ നിലംപൊത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. നിര്‍മാണത്തിലിരിക്കുന്ന ഒരു ബീമും പണിപൂര്‍ത്തിയായ മറ്റു ബീമുകളുമാണ് തകര്‍ന്നുവീണത്. നിര്‍മാണത്തിലെ അപാകതയാണ് തകര്‍ച്ചയ്ക്കു കാരണമെന്നാണ് കരുതുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബൈപാസ് നിര്‍മാണം പൂര്‍ത്തീകരിക്കാനിരിക്കെയാണ് ബീമുകള്‍ തകര്‍ന്നുവീണത്.
ബൈപാസ് നിര്‍മാണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞവർഷം ഒക്ടോബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിധിന് ഗഡ്കരിയും ചേര്‍ന്നായിരുന്നു നിര്‍വഹിച്ചത്. പെരുമ്പാവൂരിലെ ഇ.കെ.കെ. കമ്പനിയാണ് നിര്‍മാണ കരാര്‍ എറ്റെടുത്തു നടത്തുന്നത്.
ദേശീയപാത അഥോറിറ്റി നിര്‍മിക്കുന്ന മുഴപ്പിലങ്ങാട്-മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം തകര്‍ന്നതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് റിപ്പോര്‍ട്ട് തേടി. അടിയന്തരമായി സംസ്ഥാനസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത അഥോറിറ്റി റീജണല്‍ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

0 Comments