NEWS UPDATE

6/recent/ticker-posts

ചാമ്പ്യൻസ് ലീഗ് കിരീടം ബയേൺ മ്യൂണിക്കിന്

ലിസ്ബന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരിൽ പി എസ് ജിയെ ഒരു ഗോളിന് തോൽപിച്ച് ബയേൺ മ്യൂണിക്കിന് ആറാം കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് ജർമൻ സംഘം ഫ്രഞ്ച് ചാമ്പ്യൻമാരെ തോൽപിച്ചത്.[www.malabarflash.com]

രണ്ടാം പകുതിയിൽ കോമാന്റെ തകർപ്പൻ ഹെഡറാണ് പി എസ് ജിയുടെ കന്നിക്കിരീടം നഷ്ടമാക്കിയത്.

ആവേശത്തിലാഴ്ന്ന ആദ്യ പകുതി മുതലേ നിർഭാഗ്യം കന്നിക്കിരീടം തേടിയിറങ്ങിയ പി എസ് ജിക്കൊപ്പമായിരുന്നു. ഗോളെന്നുറച്ച അവസരം എംബാപ്പെ പാഴാക്കിയത് പി എസ് ജി ആരാധകരെ നിരാശപ്പെടുത്തി. ആദ്യ പകുതിയിൽ വലകുലുങ്ങിയില്ലെങ്കിലും ആവേശത്തിന് കുറവുണ്ടായില്ല. പി എസ് ജി നിരയിൽ നെയ്മറും എംബാപ്പെയും ഡി മരിയയും സുന്ദര നിമിഷങ്ങളാണ് സമ്മാനിച്ചത്. ‍മറുഭാഗത്ത് കോമാനും ഡേവീസും ലെവന്‍ഡോസ്‌കിയും കിമിചും നാബ്രിയും പോരാട്ടത്തിന് മാറ്റ്കൂട്ടി.

ഗോൾ എന്ന് തോന്നിക്കുന്ന പി എസ് ജി യുടെ നിരവധി അവസരങ്ങൾ ബായേൺ മ്യൂണിക്കിന്റെ ജർമൻ ഫുട്ബോൾ ഗോൾകീപ്പർ ന്യൂയറിന്റെ മിന്നും പ്രകടനത്തിന് മുമ്പിൽ ഫലം കാണാതെ പോയി.

പതിനെട്ടാം മിനുട്ടിൽ കിലിയന്‍ എംബാബെ ബോക്‌സിലേക്ക് നൽകിയ പന്തുമായി മുന്നേറി നെയ്മര്‍ തൊടുത്ത ഇടത് കാല്‍ ഷോട്ട് ഗോളി മാനുല്‍ ന്യുവറിന്റെ കാലില്‍ തട്ടി പന്ത് റീബൗണ്ട് ചെയ്ത നെയ്മറിലേക്ക് വീണ്ടുമെത്തി. രണ്ടാം ഗോൾ ശ്രമവും ന്യുവര്‍ വീണിടത്ത് നിന്ന് തടഞ്ഞു.

22-ാം മിനുട്ടില്‍ ബയേണ്‍ പോർമുഖത്ത് സജീവമായി. നെയ്മറിന്റെ മുന്നേറ്റത്തിന് ലെവന്‍ഡോസ്‌കിയിലൂടെ മറുപടി. ബോക്‌സിനുള്ളില്‍ പന്തുമായി തിരിഞ്ഞ് ഗോളിലേക്ക് പായിച്ച പന്ത് ഗോളി നവാസിന്റെ മുഴുനീള ഡൈവിംഗിനെ മറികടന്ന് പോസ്റ്റില്‍ തട്ടിത്തെറിച്ചു.

പ്രധാന ഡിഫന്‍ഡര്‍ ജെറോം ബോട്ടെംഗ് പരിക്കേറ്റ് കയറിത് ആദ്യ പകുതിയിൽ തന്നെ ബയേണിന് തിരിച്ചടിയായി.

മുപ്പത്തിരണ്ടാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയുടെ ക്ലോസ് ഹെഡര്‍ പിഎസ്ജി ഗോളി കെയ്‌ലര്‍ നവാസ് രക്ഷപ്പെടുത്തി. വലത് വിംഗില്‍ നിന്ന് ലിയോണ്‍ ഗോറെസ്‌കയുടെ ക്രോസ്. അതിവേഗത്തിലുള്ള ഹെഡറിലൂടെ ലെവന്‍ഡോസ്‌കിയുടെ ഗോൾ ശ്രമം കെയ്‌ലര്‍ നവാസ് ‍കുത്തിയകറ്റി.

ഡി മരിയയുടെ കുതിപ്പ് ഡേവീസ് തടഞ്ഞെങ്കിലും പന്ത് ബയേണ്‍ ഗോള്‍ മുഖത്ത് തിരിഞ്ഞു കളിച്ചു. എംബാബെക്ക് ഓപണ്‍ ചാന്‍സ്. ഷോട് ദുര്‍ബലമായി. പന്ത് ഗോളി കൈയിലൊതുക്കി.

Post a Comment

0 Comments