ന്യൂഡല്‍ഹി: കോവിഡ് സാഹചര്യം നിലനില്‍ക്കെ തെരഞ്ഞെടുപ്പുകള്‍ക്കും ഉപതെരഞ്ഞെടുപ്പുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.[www.malabarflash.com]
പുതിയ നിര്‍ദേശപ്രകാരം പ്രചരണം ഉള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
- പ്രത്യേക സാഹചര്യം പരിഗണിച്ച് സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം.
- കെട്ടിവെക്കാനുള്ള തുക ഓണ്‍ലൈനായും നേരിട്ടും അടയ്ക്കാം.
- നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ആള്‍ക്കൊപ്പം പരമാവധി രണ്ട് പേര്‍ക്ക് റിട്ടേണിങ്ങ് ഓഫീസറുടെ മുന്നിലെത്താം.
- അംഗവൈകല്യമുള്ളവര്‍, 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍,അവശ്യ സര്‍വിസില്‍ ജോലിചെയ്യുന്നവര്‍, കോവിഡ് രോഗികള്‍,നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും
- വീടുകള്‍ കയറിയുള്ള പ്രചരണത്തിന് അഞ്ചില്‍ കൂടുതല്‍ ആളെ അനുവദിക്കില്ല
- പൊതുറാലികളും യോഗങ്ങളും അനുവദിക്കും.
- റോഡ് ഷോയും പൊതുയോഗങ്ങളും സംസ്ഥാനങ്ങളുടെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും നടത്തേണ്ടത്.
- ഒരേ സമയം അഞ്ച് വാഹനങ്ങള്‍ മാത്രമേ പ്രചാരണത്തിന് അനുവദിക്കൂ
- തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എല്ലാ വോട്ടര്‍മാര്‍ക്കും ഗ്ലൗസ് അനുവദിക്കും
- വോട്ട്‌ചെയ്യാനെത്തുന്നവര്‍ തെര്‍മല്‍ സ്‌കാനിങിന് വിധേയമാകണം, സാമൂഹിക അകലം പാലിച്ചിരിക്കണം
- സാനിറ്റൈസര്‍,സോപ്പ്,വെള്ളം തുടങ്ങിയവ പോളിങ് ബൂത്തില്‍ കരുതണം
- തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ജീവനക്കാര്‍ക്കും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മതിയായ വാഹന സൗകര്യം ഏര്‍പ്പെടുത്തണം.
- എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നിയമസഭാമണ്ഡലങ്ങളിലും ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. ഇവര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കും.
0 Comments