കാഞ്ഞങ്ങാട്: കോവിഡ് പോസിറ്റീവായ ഇതരസംസ്ഥാനതൊഴിലാളിക്ക് വേണ്ടി പോലീസും ആംബുലന്‍സും നിന്നത് മൂന്ന് മണിക്കൂര്‍. ഒടുവിൽ ഇയാള്‍ ആരെന്ന് പോലും അറിയാതെ വെറും കൈയോടെ മടങ്ങേണ്ടിവന്നു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്.[www.malabarflash.com]
കഴിഞ്ഞ ദിവസമാണ് ദീപന് സിംഗ് എന്ന രാജസ്ഥാന് സ്വദേശിക്ക് കോവിഡ് പോസിറ്റീവായത്.
ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ സ്രവപരിശോധന സമയത്ത് ഇയാള്‍ നല്കിയ ഫോണ്‍ നന്പറിലേക്ക് പോലീസ് ഒരുപാട് തവണ വിളിച്ചിട്ടും ഫോണെടുത്തില്ല. അവസാനം ഇയാള്‍ വിലാസമായി നല്കിയ ക്വാട്ടേഴ്സിലേക്ക് പോലീസും ആംബുലന്‍സും എത്തുകയായിരുന്നു.
ആളെ കണ്ടെത്താനായില്ലെങ്കിലും തൊഴിലുടമയായ രാംസിംഗിന്റെ നന്പര് പോലീസിന് കിട്ടി. എന്നാല്‍ അയാളും ഫോണെടുത്തില്ല. പിന്നീട് വൈകുന്നേരം ഏഴോടെ രാംസിംഗ് ജോലി കഴിഞ്ഞെത്തി.
ഇയാളോട് കാര്യം തിരക്കിയപ്പോള്‍ ദീപന് സിംഗ് എന്ന പേരില്‍ ആരും തന്റെ കീഴില്‍ പണിയെടുക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ നാട്ടുകാരും ആരോഗ്യവകുപ്പും പോലീസും ആശയക്കുഴപ്പത്തിലായി.
മാത്രമല്ല അതിനേക്കാളുപരി ആശങ്കയും. ഇപ്പോള്‍ കോവിഡ് പോസിറ്റീവായ ദീപന് സിംഗ് ആരാണെന്ന അന്വേഷണത്തിലാണ് പോലീസും ആരോഗ്യ വകുപ്പും നാട്ടുകാരും.

0 Comments