ദോഹ: ഖത്തറിലെ പുതിയ അംബാസിഡറായി ദീപക് മിത്തല്‍ ചുമതലയേറ്റു. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സൗദ് അല്‍ മുറൈഖിക്ക് അദ്ദേഹം അധികാര പത്രം കൈമാറിയാണ് ചുമതലയേറ്റത്.[www.malabarflash.com]
ഉഭയക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള എല്ലാ പിന്തുണയും മന്ത്രി അംബാസിഡര്‍ക്ക് ഉറപ്പ് നല്‍കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മിത്തല്‍ ഈ ചുമതലയേല്‍ക്കുന്നത്.
1998 ലെ ഐഎഫ്എസ് ബാച്ചുകാരനായ മിത്തല്‍ ഇതേ പദവിയില്‍ പാക്കിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യലയത്തിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
0 Comments