NEWS UPDATE

6/recent/ticker-posts

പൊലിമകുറയാതെ വിദ്യാലയങ്ങളിൽ ഡിജിറ്റൽ ഓണാഘോഷങ്ങൾ

കുണ്ടംകുഴി: ഒത്തുകൂടലിൻ്റെ ആളും ആരവവും ഇല്ലെങ്കിലും വിദ്യാലയങ്ങളിലെ ഓണാഘോഷങ്ങൾക്ക് ഒട്ടും കുറവില്ല. കോവിഡ് സൃഷ്ടിച്ച അകലം ഡിജിറ്റൽ പ്ലാറ്റ്ഫോം സമ്മാനിക്കുന്ന അടുപ്പത്തിലൂടെ മറികടന്നുള്ള ആഘോഷത്തിലാണ് കുരുന്നുകൾ.[www.malabarflash.com]

ഉറിയടിയും ചാക്കിലോട്ടവും വടംവലിയും ഓണസദ്യയും സാധ്യമായില്ലെങ്കിലും ഓണപ്പാട്ടുകളും നാടൻപൂക്കളങ്ങളും സെൽഫി മത്സരങ്ങളും തകൃതിയായി നടക്കുന്നുണ്ട്. 

കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ട്‌ ബി ക്ലാസിലെ കുട്ടികൾ ഓൺലൈനായി ഓണാഘോഷം - (കൊ)റോണം - സംഘടിപ്പിച്ചു. നാടൻപൂക്കളത്തിനു മുന്നിൽ കുടുംബാംഗങ്ങളോടൊപ്പമുള്ള സെൽഫി, ഓണപ്പാട്ടുകൾ, സിനിമാഗാനാലാപനം, ചിത്രരചന, മൊബൈൽ ഫോട്ടോഗ്രാഫി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. 

സിനി- ടെലി താരം ഉണ്ണിരാജ് ചെറുവത്തൂർ, പിന്നണി ഗായിക ദുർഗവിശ്വനാഥ്, പ്രധാനാധ്യാപകൻ്റെ ചുമതല വഹിക്കുന്ന പി.ഹാഷിം, സീനിയർ അസിസ്റ്റൻ്റ് കെ.അശോകൻ, സീനിയർ അധ്യാപകൻ എം.വി വേണുഗോപാൽ, സ്റ്റാഫ് സെക്രട്ടറി കെ.പുഷ്പരാജൻ, ക്ലാസ് അധ്യാപകൻ അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments