NEWS UPDATE

6/recent/ticker-posts

പൂട്ടിക്കിടക്കുന്ന നക്ഷത്ര ഹോട്ടലില്‍ നിന്നും മോഷണം: രണ്ട് പേര്‍കൂടി അറസ്റ്റില്‍

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വെസ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന നക്ഷത്ര ഹോട്ടലില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ സംഭവത്തില്‍ രണ്ടു പേരെക്കൂടി അറസ്റ്റു ചെയ്തു.[www.malabarflashcom]

മരട് ചമ്പക്കര ശാസ്താ ടെമ്പിള്‍ റോഡില്‍ ശോഭാ നിവാസില്‍ അരുണ്‍ ഗോപി (33), തൃപ്പൂണിത്തുറ എരൂര്‍ മാത്തൂര്‍ തുണ്ടേറ്റിപ്പറമ്പില്‍ വീട്ടില്‍ ഷിജു അഗസ്റ്റിന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം അഞ്ചു സ്ത്രീകളെ ഇതുമായി ബന്ധപ്പെട്ട് അറസറ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പേരെക്കൂടി എറണാകുളം എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.
കണയന്നൂര്‍ തഹസില്‍ദാര്‍ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ബ്യൂമോണ്ട് ഹോട്ടലില്‍ നിന്നാണ് പ്രതികള്‍ മോഷണം നടത്തിയത്. നഗരത്തില്‍ ആക്രി സാധങ്ങള്‍ ശേഖരിച്ചു വില്‍പന നടത്തുന്നവരാണ് പ്രതികള്‍. ഇവര്‍ ഹോട്ടലില്‍ നിന്നും മോഷണം നടത്തിഎടുത്ത മുതലുകള്‍ പോലിസ് കണ്ടെടുത്തു. സ്ത്രീകളെ അറസ്റ്റ് ചെയ്ത കേസിലേക്ക് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയില്‍ ആയത്. 

എസ് ഐ മാരായ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, അരുള്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ്, ഇസഹാക് എന്നിവരും പ്രതികളെ അറസ്റ്റു ചെയ്യാന്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments