ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ വെയർ ഹൗസിൽ തീപിടിത്തം. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഉമ്മു റാമൂലിലെ വെയർ ഹൗസിനാണ് തീപിടിച്ചത്. ഉടനെ സംഭവസ്ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.[www.malabarflash.com]
അൽ റാഷിദീയ സ്റ്റേഷനിലെ സംഘമാണ് തീ അണക്കാൻ നേതൃത്വം നൽകിയത്. സ്ഥലത്തെത്തി പത്ത് മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി.
എല്ലാ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന് ദുബൈ ഡ്യൂട്ടി ഫ്രീ അധികൃതർ അറിയിച്ചു. അഗ്നിശമന സേന സംഘത്തിന് നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.
0 Comments