കാസർകോട്: പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനകമ്മിറ്റിയംഗവും നാടക് ജില്ലാ കമ്മിറ്റി സ്ഥിരം ക്ഷണിതാവുമായ മടിക്കൈ സ്വദേശി വത്സല നാരായണന്റെ ചികിത്സാ സഹായത്തിനായി നാടകപ്രവർത്തകർ മീൻ വിൽപനയ്ക്കിറങ്ങി.[www.malabarflash.com]
തങ്ങൾക്ക് പരിചതമല്ലാത്ത ജോലിയായിട്ട് കൂടി സഹപ്രവർത്തകയ്ക്ക് വേണ്ടി അവർ ഒന്നിച്ചിറങ്ങി. നാടും നഗരവും ആ മനുഷ്യസ്നേഹികൾക്ക് പിന്തുണയും നൽകി.
ഞായറഴ്ച പുലർച്ചെ ഏഴോടെ നാടക് കാസർകോട് മേഖലയാണ് മീൻ ചലഞ്ച് സംഘടിപ്പിച്ചത്. കാസർകോട് കടപ്പുറത്ത് സി പി ശുഭയ്ക്ക് ആദ്യ വിൽപന. പിന്നീട് നാല് വണ്ടികൾ നാടിന്റെ നാനാഭാഗത്തേക്ക്. ഉദുമ, പെരുമ്പള, പരവനടുക്കം, മാങ്ങാട് പ്രദേശങ്ങളിൽ രണ്ട് വണ്ടികളിലായി വിൽപന നടന്നു. രണ്ടു വണ്ടികൾ കാസർകോട്, ബെവിഞ്ച, ബോവിക്കാനം, ഇരിയണ്ണി, കാടകം എന്നിവിടങ്ങളിലും മീൻ വിറ്റു.

സമൂഹമാധ്യമങ്ങളിലെ പ്രചരണത്തെ തുടർന്ന് വിൽപന കേന്ദ്രങ്ങളിൽ നിരവധിയാളുകൾ മീൻ വണ്ടിയെ കാത്തു നിന്നു. ഇരിയണ്ണിയെത്തിയപ്പോൾ മുഴുവൻ മീനും വിറ്റഴിച്ചു. കാസർകോട് നിന്ന് വീണ്ടും മീൻ എത്തിച്ച് കാടകത്ത് വിതരണം നടത്തി. പകൽ രണ്ടോടെ വിൽപന അവസാനിച്ചു.
ചെറിയ ലാഭം വെച്ചുള്ള വിൽപനയിൽ ജനങ്ങൾ നല്ല പ്രതികരണമാണ് നൽകിയതെന്ന് സംഘാടകർ പറഞ്ഞു. നൂറ് രൂപയുടെ മീൻ വാങ്ങി 500 രൂപ തന്നവരുണ്ട്. ലഭിച്ച തുക ജില്ലാ സമിതിയെ ഏൽപ്പിക്കും. ജില്ലയിലെ മറ്റ് 4 മേഖലകൾ വിവിധ മാർഗങ്ങൾ വഴി സ്വരൂപിക്കുന്ന തുക ചേർത്താണ് വത്സലാ നാരായണന് നൽകുക.

നാടകരംഗത്തും കലാരാഷ്ട്രീയ സാമൂഹിക രംഗങ്ങളിലൊക്കെ സ്ഥിര സാന്നിധ്യമാണ് വത്സല. അസുഖ ബാധതയെ തുടർന്ന് ശസ്തക്രിയ ചെയ്യേണ്ടതുണ്ട്. മേഖലാ പ്രസിഡന്റ് വിജയൻ മുണ്ടോൾ , സെക്രട്ടറി ഉദയൻ കാടകം, സംസ്ഥാന സമിതിയംഗം സുധാകരൻ കാടകം, റഫീഖ് മണിയങ്കാനം, ഹരിദാസ് കുണ്ടംകുഴി, ജയൻ കാടകം, പ്രമോദ് ബേവിഞ്ച, ഹരി പയം എന്നിവർ നേതൃത്വം നൽകി.
0 Comments