കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ നാലുപേരെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ സി.വി. ജിഫ്സല്, മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശികളായ പി. അബൂബക്കര്‍, പി.എം. അബ്ദുള്‍ ഹമീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
സ്വര്‍ണം കടത്തുന്നതിനുള്ള ഗൂഢാലോചനയില്‍ നാലുപേരും പങ്കാളികളായിരുന്നുവെന്നും ഇവര്‍ സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കി.
സ്വര്‍ണം കടത്തുന്നതിനുള്ള ഗൂഢാലോചനയില്‍ നാലുപേരും പങ്കാളികളായിരുന്നുവെന്നും ഇവര്‍ സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കി.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളിലെ ജ്വല്ലറികളിലും വീടുകളിലും ഇന്നലെ പരിശോധന നടത്തിയിരുന്നു. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ മലബാര്‍ ജ്വല്ലറി, അബ്ദുള്‍ ഹമീദിന്റെ മലപ്പുറത്തുള്ള അമീന് ഗോള്‍ഡ്, ഷംസുദീന്റെ കോഴിക്കോട്ടെ അമ്പി ജ്വല്ലറി എന്നിവിടങ്ങളിലായിരുന്നു പരിശോധന.
0 Comments