തിരുവനന്തപുരം: രത്‌നവ്യാപാരി ഹരിഹര വര്‍മയെ കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളുടെ ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. അഞ്ചാം പ്രതി കൂര്‍ഗ് സ്വദേശി ജോസഫിനെ വെറുതെ വിട്ടു.[www.malabarflash.com]
തലശ്ശേരി സ്വദേശികളായ ജിതേഷ്, രഖില്‍, കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരുടെ ഇരട്ട ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചത്.
വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തമാണ് കിഴീക്കോടതി വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന മുന്‍ ഉത്തരവും ഹൈക്കോടതി അംഗീകരിച്ചു. ആറാം പ്രതി അഡ്വ. ഹരിദാസിനെ കീഴ്‌ക്കോടതി വെറുതെവിട്ടത് ചോദ്യം ചെയ്തുളള അപ്പീല്‍ ഹൈക്കോടതി തള്ളുകയും ചെയ്തു.
2012 ഡിസംബര്‍ 24ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വച്ചാണ് ഹരിഹര വര്‍മയെ കൊലപ്പെടുത്തിയത്. വജ്രം മോഷ്ടിക്കാനുളള ശ്രമത്തിനിടെ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മോഷണത്തിനിടെ ബോധം കെടുത്താന്‍ അളവില്‍ കൂടുതല്‍ ക്ലോറോഫോം ഉപയോഗിച്ചതാണ് മരണകാരണമായത്.

0 Comments