NEWS UPDATE

6/recent/ticker-posts

ഐസ്‌ക്രീമിന് കൂളിംഗ് ചാർജ്: 10 രൂപ അധികം വാങ്ങിയ റെസ്റ്റോറന്റിന് രണ്ട് ലക്ഷം പിഴ

മുംബൈ: ആറ് വർഷം മുമ്പ് ഐസ്‌ക്രീമിന് 10 രൂപ അധികമായി ഈടാക്കിയതിന് ഉപഭോക്തൃഫോറം മുംബൈയിലെ ഒരു റെസ്‌റ്റോറൻരിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ സെൻട്രലിലുളള വെജിറ്റേറിയൻ റെസ്റ്റോറന്റിനാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പിഴയിട്ടത്. പിഴ അടക്കുന്നതിനൊപ്പം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാനും നിർദേശിച്ചിട്ടുണ്ട്.[www.malabarflash.com]

2014 ജൂൺ എട്ടിന് 165 രൂപ വിലയുളള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ ഈടാക്കിയെന്നായിരുന്നു പരാതി. പോലീസ് സബ് ഇൻസ്പക്ടറായ ഭാസ്‌കർ ജാധവ് ആണ് ഹോട്ടലിനെതിരെ 2015ൽ പരാതി നൽകിയത്. ജാധവ് റെസ്‌റ്റോറന്റിനകത്തേക്ക് പ്രവേശിക്കാതെ കൗണ്ടറിൽ നിന്നാണ് ഐസ്‌ക്രീം വാങ്ങിയത്. ബില്ലും ഇദ്ദേഹം ഹാജരാക്കിയിരുന്നു.

റെസ്റ്റോറന്റ് സേവനങ്ങൾ ഒന്നും ആവശ്യപ്പെടാത്ത ഉപഭോക്താവിൽ നിന്ന് അധിക തുക ഈടാക്കുന്നത് ന്യായീകരിക്കാനാകില്ല. കൂടാതെ
കൂടുതൽ തുക ഈടാക്കി വൻ ലാഭം കൊയ്‌തെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് പിഴ ചുമത്തിയത്. 

24 വർഷമായി പ്രവർത്തിക്കുന്ന റെസ്റ്റോറന്റിന്റെ ദിവസവരുമാനം അരലക്ഷത്തോളം രൂപയാണ്. കടയും റെസ്‌റ്റോറന്റും തമ്മിൽ വ്യത്യാസമുണ്ടെന്നും കൂളിംഗ് ചാർജാണ് ഈടാക്കിയതെന്നുമുള്ള റെസ്‌റ്റോറൻറിൻറെ വാദം ഫോറം തള്ളി.

Post a Comment

0 Comments