NEWS UPDATE

6/recent/ticker-posts

കണ്ടെയിൻമെന്‍റ് സോണുകളിൽ സെപ്റ്റംബർ 30 വരെ യാതൊരു ഇളവുകളും നൽകില്ല

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണിൽ നാലാംഘട്ട ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.[www.malabarflash.com]
കൂടുതൽ മേഖലകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് അൺലോക്ക് 4ൽ. ഏതൊക്കെ മേഖലകൾക്കാണ് തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളത്, ഏതൊക്കെ മേഖലകൾ അടഞ്ഞുകിടക്കുന്നത് തുടരും എന്ന് നോക്കാം.

സാ​മൂ​ഹി​ക, അ​ക്കാ​ദ​മി​ക, കാ​യി​ക. വി​നോ​ദ, മ​ത സാം​സ്​​കാ​രി​ക, രാ​ഷ്​​ട്രീ​യ യോ​ഗ​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ അ​നു​മ​തി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും മാ​സ്​​ക്​ ധ​രി​ച്ചും തെ​ർ​മ​ൽ സ്​​കാ​ന​ർ ഉ​പ​യോ​ഗി​ച്ചും വേ​ണം യോ​ഗ​ങ്ങ​ൾ ന​ട​ത്താ​ൻ.

ഓ​പ​ൺ എ​യ​ർ തി​യ​റ്റ​റു​ക​ൾ സെ​പ്​​തം​ബ​ർ 21 മു​ത​ൽ തു​റ​ക്കാം.
സെ​പ്​​റ്റം​ബ​ർ ഏ​ഴു മു​ത​ൽ പ​ടി​പ​ടി​യാ​യി മെ​ട്രോ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. ഇ​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ആ​ലോ​ചി​ച്ച്​ ഭ​വ​ന, ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ക്കും. കൊച്ചി മെട്രോ സർവിസ്​ സെപ്​റ്റംബർ ഏഴിന്​ പുനരാരംഭിക്കും.

സെ​പ്​​റ്റംബ​ർ 30 വ​രെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കി​ല്ല. എ​ന്നാ​ൽ, ഒ​മ്പ​തു മു​ത​ൽ 12ാം ക്ലാ​സ്​ വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വേ​ണ​മെ​ങ്കി​ൽ സ്​​കൂ​ളി​ൽ വ​രാം. എ​ന്നാ​ൽ, ക​ണ്ടെ​യ്​​ൻ​മെൻറ്​ മേ​ഖ​ല​ക്ക്​ പു​റ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ ഈ ​ഇ​ള​വ്. വി​ദ്യാ​ർ​ഥി​ക​ൾ​ ര​ക്ഷി​താ​ക്ക​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യോ​ടെ​യാ​വ​ണം സ്​​കൂ​ളി​ൽ വ​രേ​ണ്ട​ത്. കു​ട്ടി​ക​ൾ​ക്ക്​ അ​ധ്യാ​പ​ക​രി​ൽ​നി​ന്ന്​ ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കാം.

അ​മ്പ​തു ശ​ത​മാ​നം അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ ഒ​രേ സ​മ​യം സ്​​കൂ​ളി​ൽ അ​നു​വ​ദി​ക്കാം. അ​വി​ടെ​നി​ന്ന്​ ഓ​ൺ​ലൈ​ൻ അ​ധ്യാ​പ​ന​വും ടെ​ലി കൗ​ൺ​സ​ലി​ങ്ങും ന​ട​ത്താം.

സം​സ്​​ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ആ​ളു​ക​ളു​ടേ​യും ച​ര​ക്കു​ക​ളു​ടേ​യും നീ​ക്ക​ത്തി​ന്​ നി​യ​ന്ത്ര​ണ​മു​ണ്ടാ​വി​ല്ല.

കേ​ന്ദ്ര സ​ർ​ക്കാ​റിന്റെ അ​നു​മ​തി​യി​ല്ലാ​തെ ക​ണ്ടെ​യ്​​ൻ​മെൻറ്​ സോ​ണി​ന്​ പു​റ​ത്ത്​ സം​സ്​​ഥാ​ന​ങ്ങ​ൾ സ്വ​ന്തം നി​ല​ക്ക്​ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ക്ക​രു​ത്​

സി​നി​മ തി​യ​റ്റ​ർ, സ്വി​മ്മി​ങ്​ പൂ​ൾ, വി​നോ​ദ പാ​ർ​ക്കു​ക​ൾ തു​റ​ക്കി​ല്ല

65 തി​ക​ഞ്ഞ​വ​രും ഗ​ർ​ഭി​ണി​ക​ളും പ​ത്തു​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളും പു​റ​ത്തി​റ​ങ്ങ​രു​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​വ​ദി​ക്കു​ന്ന​തൊ​ഴി​ച്ചു​ള്ള അ​ന്താ​രാഷ്ട് വി​മാ​ന സ​ർ​വി​സി​നു​ള്ള വി​ല​ക്ക്​​ തു​ട​രും

",

Post a Comment

0 Comments