വടകര: കണ്ണൂര്‍ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം തട്ടിയ കേസിലെ സൂത്രധാരന്‍ പിടിയില്‍. തലശ്ശേരി സിവില്‍ കോടതിക്ക് സമീപത്തെ മമോട്ടി വീട്ടില്‍ കെ.എം. വിപിനെയാണ് (44) ചോമ്പാല പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മറ്റൊരു പ്രതി അരുണ്‍ കുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡിലാണ്. തലശ്ശേരി സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസുണ്ട്. ഒളിവില്‍ കഴിയുമ്പോഴും ഉദ്യോഗാര്‍ഥികളെ തട്ടിപ്പിനിരയാക്കിക്കൊണ്ടിരിക്കയാണെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച കാക്കൂര്‍ പോലീസിന്റെ സഹായത്തോടെ കോഴിക്കോട് ചേളന്നൂരിൽനിന്നാണ് വിപിനിനെ അറസ്റ്റ് ചെയ്തത്. ചോമ്പാല സി.ഐ ടി.പി. സുമേഷ്, എസ്.ഐ എസ്. നിഖില്‍, അഡീഷനല്‍ എസ്.ഐ അശോകന്, എ.എസ്.ഐ മാരായ മനോജന്, മനോജ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ഷാജി, ഷീന, ജയപാലന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

0 Comments