NEWS UPDATE

6/recent/ticker-posts

നമ്മുടെ ഒരുമയും സൗഹൃദവും വിട്ടുവീഴ്ച ചെയ്യാതെ മുറുകെപ്പിടിക്കണം: കാന്തപുരം

കോഴിക്കോട്: ജാതി മതഭേദമന്യേ എല്ലാവരും ഒരുമിച്ചു നിന്ന് പൊരുതിയത് കൊണ്ടാണ് ഇന്ത്യക്ക് സ്വാന്തന്ത്ര്യം നേടാനായതെന്നും ആ പൈതൃകം ശ്രദ്ധയോടെ കാത്തുസൂക്ഷിക്കേണ്ട കാലമാണിതെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു.[www.malabarflash.com]

1498 ല്‍ വാസ്‌കോഡ ഗാമ കോഴിക്കോട് ഇറങ്ങിയത് മുതലാണ് നമ്മുടെ ദുരിത കാലം ആരംഭിക്കുന്നത്. അതിനു മുമ്പ്, ചരിത്രാതീതകാലം മുതലേ അറബികളുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും അതേറ്റവും സൗഹൃദത്തിന്റെതായിരുന്നു. പോര്‍ച്ചുഗീസുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങിയവര്‍ നടത്തിയ അധിനിവേശത്തിനെതിരെ നാം ഒരുമിച്ചു നിന്ന് പൊരുതി. ആ സൗഹൃദം മാതൃകാപരമായ ഹൃദയ ബന്ധങ്ങള്‍ തീര്‍ത്തു.

സ്വാതന്ത്ര്യാനന്തരം ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു രാജ്യമായി ഇന്ത്യ മാറുന്നത് വലിയ സാമ്പത്തിക പുരോഗതി കൊണ്ടായിരുന്നില്ല. മറിച്ച് ബഹുസ്വരതയും ഭിന്നമായ വിശ്വാസങ്ങളെ സഹിഷ്ണുതയോടെ കാണുന്ന സവിശേഷമായ ഭരണഘടനയും കൊണ്ടായിരുന്നു. ഇതിലൂടെ ഇന്ത്യ യശസ്സ് ഉയര്‍ത്തി. നാം എപ്പോഴും ഒരുമിച്ചു നിന്നു. ആ ഒരുമ ചിലയിടങ്ങളില്‍ ശിഥിലമായി പോകുന്നത് അനുവദിച്ചുകൂടാ. അത് നമ്മുടെ പാരമ്പര്യത്തെ ദുര്‍ബലമാക്കും. രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് വലിക്കും. 

അതിനാല്‍ സ്വാതന്ത്ര്യ ദിനത്തിന്റെ സന്ദേശം നമുക്കിടയിലെ ഐക്യവും സ്‌നേഹവും കൂടുതല്‍ ദൃഢമാകാന്‍ ഉതകുന്നതാവണമെന്ന് കാന്തപുരം പറഞ്ഞു.

Post a Comment

0 Comments