NEWS UPDATE

6/recent/ticker-posts

ദുരിത ജീവിതങ്ങള്‍ക്ക് തണലാവാന്‍ മുന്നോട്ട് വരണം- കാന്തപുരം

പുത്തിഗെ: കോവിഡ് പ്രതിസന്ധിയിലും മറ്റു ദുരിതങ്ങളിലും കഷ്ടത അനുഭവിക്കുന്നവരെ കൈപ്പിടിച്ചുയര്‍ത്താന്‍ എല്ലവരും മുന്നോട്ട് വരണമെന്ന് കാന്തപുരം എ പി. അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു.[www.malabarflash.com]

മുഹിമ്മാത്ത് വര്‍ഷിക ജനറല്‍ ബോഡി ഓണ്‍ ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. ക്ഷേമ സമയത്തും ക്ഷാമകാലത്തും ദാനം ചെയ്യാന്‍ മുന്നോട്ട് വരുന്നവരാണ് വിശ്വാസികള്‍.

ജനങ്ങള്‍ക്ക് സാന്ത്വനം വളരെ ആവശ്യമായ സമയമാണിത്. രോഗവും തൊഴിലില്ലായ്മയും കാരണം ധാരാളം പേര്‍ ബുദ്ധിമുട്ടുന്നു.

മുഹിമ്മാത്ത് പോലുള്ള ധാര്‍മിക സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ്സിലൂടെയും ഹോം കെയര്‍ സംവിധാനത്തിലൂടെയും കോവിഡ് കാലത്തും സേവന രംഗത്ത് സജീവമാണ്. സാമ്പത്തിക പ്രതിസസി ഇത്തരം സ്ഥാപനങ്ങള്ള തളര്‍ത്താതിരിക്കാന്‍ എല്ലാവരും പരിശ്രമിക്കണം.

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി വരവ് ചിലവ് കണക്കും സുലൈമാന്‍ കരിവള്ളൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സമിതി പ്രഖ്യാപനവും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ജനറല്‍ ബോഡി ലിസ്റ്റും പ്രഖ്യാപനവും നടത്തി. ഉമര്‍ സഖാഫി കര്‍ന്നൂര്‍ സ്വാഗതവും അന്തുഞ്ഞി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments