കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു.[www.malabarflash.com]
നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്.
ദുബൈ റാസല്‍ഖൈമയില്‍ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തായിരുന്ന മഞ്ജുളകുമാരി സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്.
മുക്കാളി, കണ്ണൂക്കര ചാത്തോത്ത് ഭാസ്‌കര കുറുപ്പിന്റെയും, പത്മിനി അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: മനോജ് കുമാര്‍, മഹിജകുമാരി, മഞ്ജുഷ
0 Comments