പെരിന്തൽമണ്ണ: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവാലി റിട്ട.പോസ്റ്റൽ സൂപ്രണ്ട് കുറ്റിപുറത്ത് കക്കടത്ത് ശ്രീ വിഹാറിൽ കെ.കെ.അരവിന്ദാക്ഷൻ (67) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി.[www.malabarflash.com]
വിമാന അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സതിക്കും പരിക്കേറ്റിരുന്നു. ഇവരും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ലോക്ക്ഡൗണിന് മുന്പ് ദുബായിലുള്ള മക്കളുടെ അടുത്തേക്ക് പോയതായിരുന്നു. വിസയുടെ കാലാവധി അവസാനിച്ച ഘട്ടത്തിൽ കഴിഞ്ഞ എഴിന് എയർ ഇന്ത്യയുടെ വിമാനത്തിൽ മടങ്ങുകയാണുണ്ടായത്.

മക്കൾ:ജിതിൻ, അർജുൻ(ഇരുവരും ദുബായ്). മരുമക്കൾ: ശ്രീലക്ഷ്മി, ലിംഷ (ഇരുവരും ദുബായ്).
0 Comments