കോഴിക്കോട്: പത്തുവർഷം മുമ്പ് മംഗളൂരുവിൽ ഉണ്ടായ അപകടത്തിനു സമാനമാണ് വെള്ളിയാഴ്ച കോഴിക്കോട്ടുമുണ്ടായത്. എന്നാൽ, മംഗളൂരുവിലേതുപോലെ റൺവേയിൽനിന്നു താഴ്ചയിലേക്കു പതിച്ച വിമാനത്തിനു തീ പിടിക്കാതിരുന്നതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്.[www.malabarflash.com]
2010 മേയ് 21 ന് രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 160 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് 812 വിമാനം പിറ്റേന്ന് രാവിലെ 6.07ന് മംഗളൂരു ബജ്പെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് സമീപത്തെ കൊക്കയിലേക്കു വീണു കത്തിയമരുകയായിരുന്നു. 158 പേർ വെന്തുമരിച്ചു. ഇതിൽ 58 പേരും മലയാളികളായിരുന്നു.

മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞിരുന്നു. പിന്നീടു നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് പലരുടേയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. എട്ട് പേരാണ് ദുരന്തത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച കരിപ്പൂരിൽ വിമാനം താഴ്ചയിലേക്കു പതിച്ച് പൊട്ടിപ്പിളർന്നെങ്കിലും തീപിടിത്തമുണ്ടാകാഞ്ഞതാണ് ആശ്വാസമായി മാറിയത്.

0 Comments