കൊണ്ടോട്ടി: കരളലയിപ്പിക്കുന്ന കാഴ്ചകൾ. പലരും വിങ്ങിപ്പൊട്ടി. രക്തത്തിൽ കുളിച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ. രക്ഷപ്രവർത്തനത്തിനു മുന്നിട്ടിറങ്ങിയവർക്കു കാണേണ്ടിവന്നതു സങ്കട കാഴ്ചകളായിരുന്നു.[www.malabarflash.com]
അപകടം നടന്ന സമയത്ത് രണ്ടു മരണം മാത്രമാണ് പുറത്തുവന്നത്. എന്നാൽ ഒരു മണിക്കൂറിൽ ഇതു പതിനൊന്നായി. പിന്നീട് മരണക്ക് നിരക്കു വർധിക്കുകയായിരുന്നു. വിമാനത്തിൽ നിന്നു ചിതറി വീണ യാത്രക്കാരെയും വിമാന ജീവനക്കാരെയും പൂർണമായും ആശുപത്രിയിലെത്തിക്കാനയത് നാട്ടുകാരുടെയും എയർപോർട്ട് അഥോറിറ്റി, പോലീസ് ഉന്നതാധികാരികളുടെയും സമയോചിതമായ ഇടപെടലാണ്. അപകടം നടന്ന സ്ഥലത്തായിരുന്നു കൂടുതൽ യാത്രക്കാരുമുണ്ടായിരുന്നത്. ഏറെ ദൂരേക്ക് തെറിച്ചവരെ പലപ്പോഴും നിലവിളി കേട്ടാണ് കണ്ടെത്താനായത്.
പരിക്കേറ്റവരും ഒന്നും പറ്റാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. അമ്മയെ വിളിച്ചു കരയുന്ന കൈക്കുഞ്ഞ് മുതൽ അമ്മയെ തെരയുന്ന മകൻ വരെ അപകട സ്ഥലത്തെ നൊന്പരമായി. വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികൾക്കു നാട്ടിലെത്താനായാണ് ദുബായിൽ നിന്നു വിമാനം എത്തിയത്. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയവരിൽ സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് കൂടുതൽ പേരും.

വിമാനത്തിലുണ്ടായിരുന്ന നൂറിലേറെ പേർക്കു ഗുരുതര പരിക്കാണ്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരവുമാണ്.
0 Comments