NEWS UPDATE

6/recent/ticker-posts

പെയ്‌തൊഴിയാതെ ദുരിതം; പു​ഴ​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു, 935 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു, 10 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 107 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു, തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം

കാസറകോട്: ക​ഴി​ഞ്ഞ ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന മ​ഴ​യി​ല്‍ തേ​ജ​സ്വി​നി, ച​ന്ദ്ര​ഗി​രി , ചൈ​ത്ര​വാ​ഹി​നി പു​ഴ​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ജി​ല്ല​യി​ലെ 11 പു​ഴ​ക​ളി​ലും വെ​ള്ളം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യു​ണ്ട്.[www.malabarflash.com] 
ജി​ല്ല​യി​ല്‍ 935 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ഇ​തി​ല്‍ 76 കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്കും 859 കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ട്ടി​ലേ​ക്കു​മാ​ണ് മാ​റ്റി പാ​ര്‍​പ്പി​ച്ച​ത്. 935 കു​ടും​ബ​ങ്ങ​ളി​ലെ 3,420 പേ​രാ​ണ് ക്യാ​മ്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലു​മാ​യി ക​ഴി​യു​ന്ന​ത്.

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ 34 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. കാ​ര്യ​ങ്കോ​ട് തേ​ജ​സ്വി​നി പു​ഴ​യി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​തി​നാ​ല്‍ കി​നാ​നൂ​ര്‍ വി​ല്ലേ​ജി​ല്‍ 10 പു​രു​ഷ​ന്മാ​രും ഏ​ഴ് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പ​ടെ 18 കു​ടും​ബ​ങ്ങ​ളേ​യും മൂ​ന്ന് പു​രു​ഷ​ന്മാ​രും ഉ​ള്‍​പ്പ​ടെ ക​രി​ന്ത​ളം വി​ല്ലേ​ജി​ലെ നാ​ലു കു​ടും​ബ​ങ്ങ​ളേ​യും ചൈ​ത്ര വാ​ഹി​നി​യി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​തി​നാ​ല്‍ മാ​ലോ​ത്ത് വി​ല്ലേ​ജി​ലെ 21 പു​രു​ഷ​ന്മാ​രും 39 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ 25 കു​ടും​ബ​ങ്ങ​ളെ​യു​മാ​ണ് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്. 85 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ആ​റു വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.

ച​ന്ദ്ര​ഗി​രി​പ്പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ക​ള​നാ​ട് ഗ്രൂ​പ്പ് വി​ല്ലേ​ജി​ലെ 14 കു​ടും​ബ​ങ്ങ​ളെ ബ​ന്ധു വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ചു. വി​ല്ലേ​ജ് പ​രി​ധി​യി​ലെ ച​ളി​യ​ങ്കോ​ട്, പ​ള്ളി​പ്പു​റം, മ​ണ​ല്‍, ചെ​മ്മ​നാ​ട് , കൊ​ളം​ബ​ക്കാ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. ച​ന്ദ്ര​ഗി​രി​യു​ടെ ഭാ​ഗ​വും തോ​ടു​ക​ളും നി​റ​ഞ്ഞൊ​ഴു​കി​യ​താ​ണ് പ്ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ക്കി​യ​ത്. ക​ള​നാ​ട് ഗ്രൂ​പ്പ് വി​ല്ലേ​ജ് പ​രി​ധി​യി​ലെ 64 ആ​ളു​ക​ളെ​യാ​ണ് ബ​ന്ധു വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത്.

കൊ​ള​ത്തൂ​ര്‍ വി​ല്ലേ​ജി​ല്‍ ച​ന്ദ്ര​ഗി​രി​പ്പു​ഴ​യു​ടെ ഭാ​ഗ​മാ​യ ക​രി​ച്ചേ​രി​പ്പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് നാ​ല് കു​ടും​ബ​ങ്ങ​ളെ​യും ചെ​ങ്ക​ള വി​ല്ലേ​ജി​ലെ ബേ​വി​ഞ്ച​യി​ല്‍ ഒ​രു കു​ടും​ബ​ത്തെ​യും ബ​ന്ധു വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ചു.

തെ​ക്കി​ല്‍ വി​ല്ലേ​ജി​ല്‍ ച​ന്ദ്ര​ഗി​രി പു​ഴ​യി​ല്‍ നി​ന്ന് വെ​ള്ളം ക​യ​റു​ന്ന​തി​നെ തു​ട​ര്‍​ന്ന് നാ​ല് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. ചെ​ങ്ക​ള വി​ല്ലേ​ജ് പ​രി​ധി​യി​ല്‍ ച​ന്ദ്ര​ഗി​രി​യി​ല്‍ പു​ഴ​യി​ൽ നി​ന്ന് വെ​ള്ളം ക​യ​റി​യ 16 കു​ടും​ബ​ങ്ങ​ളി​ലെ 116 പേ​രെ ബ​ന്ധു വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ചു. വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി​യ​തോ​ടെ കു​ടും​ബ​ങ്ങ​ളെ​ല്ലാം വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി. 

ആ​ദൂ​ര്‍ ,കു​മ്പ​ഡാ​ജെ, നീ​ര്‍​ച്ചാ​ല്‍ വി​ല്ലേ​ജു​ക​ളി​ല്‍ ഓ​രോ വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. നീ​ര്‍​ച്ചാ​ല്‍ വി​ല്ലേ​ജി​ല്‍ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ല്‍ ഇ​ടി​ഞ്ഞു വീ​ണു. പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ല്ല. ച​ന്ദ്ര​ഗി​രി പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് അ​ൽ​പ്പം താ​ഴ്ന്ന​തോ​ടെ ത​ള​ങ്ക​ര ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ നി​ന്ന് ഏ​ഴ് കു​ടും​ബ​ങ്ങ​ള്‍ തി​രി​ച്ചു​പോ​യി. നി​ല​വി​ല്‍ ക്യാ​മ്പി​ല്‍ 13 കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ള്ള​ത്.

10 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 107 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു
കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ഇ​തു​വ​രെ​യാ​യി 10 വീ​ട് പൂ​ര്‍​ണ​മാ​യും 107 വീ​ട് ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. പൊ​യി​നാ​ച്ചി-​ബ​ന്ത​ടു​ക്ക റോ​ഡി​ല്‍ പു​ന്ന​ക്കാ​ലി​ല്‍ മ​ണ്ണി​ടി​ഞ്ഞു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ല​യി​ട​ത്തും വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ട്.

ജി​ല്ല​യി​ല്‍ ആ​റു ക്യാ​മ്പു​ക​ള്‍
ജി​ല്ല​യി​ല്‍ ആ​കെ ആ​റു ക്യാ​മ്പു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.​വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ മൂ​ന്നും ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ ര​ണ്ടും കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ല്‍ ഒ​ന്നും വീ​തം ക്യാ​മ്പു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത് കു​മ്പ​ള​യി​ലെ ഉ​ളു​വാ​ര്‍, ക​ളാ​യി, ത​ള​ങ്ക​ര ക​ട​വ​ത്ത് കൊ​പ്പ​ല്‍ കോ​ള​നി,നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ പാ​ലാ​യി, നീ​ലാ​യി, ചാ​ത്ത​മ​ത്ത്, പൊ​ടോ​ത്തു​രു​ത്തി, കാ​ര്യ​ങ്കോ​ട്, ഓ​ര്‍​ച്ച മു​ണ്ടേ​മാ​ട് ദ്വീ​പ്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ക​യ്യൂ​ര്‍-​ചീ​മേ​നി എ​ന്നി​വ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍, വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം
ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ജി​ല്ല​യി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം. 

ത​ള​ങ്ക​ര ക​ട​വ​ത്ത് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു വൈ​ദ്യു​തി ലൈ​ന്‍ ത​ക​ര്‍​ന്നു. തെ​ങ്ങ് വൈ​ദ്യു​ത തൂ​ണി​ലേ​ക്ക് വീ​ണ​തി​നാ​ല്‍ പോ​സ്റ്റും ഒ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. സം​ഭ​വം ന​ട​ന്ന​യു​ട​നെ വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ച്ച​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. തെ​ങ്ങ് റോ​ഡി​ലേ​ക്ക് വീ​ഴാ​തെ വൈ​ദ്യു​തി ക​ന്പി​യി​ല്‍ കു​ടു​ങ്ങി നി​ന്ന​തി​നാ​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ല്ല. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി. വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ജോ​ലി തു​ട​ങ്ങി​യി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം മൊ​ഗ്രാ​ല്‍ കൊ​പ്പ​ള​ത്ത് ക​ട​ല്‍​ക്ഷോ​ഭ​വും വെ​ള്ള​ക്കെ​ട്ടും ശ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​മ​ഴ കൂ​ടു​ത​ല്‍ ശ​ക്തി പ്രാ​പി​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തു​ള്ള അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​നും വീ​ടു​ക​ള്‍​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. വെ​ള്ള​ക്കെ​ട്ട് അ​ഴി​തു​റ​ന്നു ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടാ​റാ​ണ് പ​തി​വ്. ഈ ​പ്രാ​വ​ശ്യം ബ​ന്ധ​പെ​ട്ട​വ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. വി​ഷ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത്-​റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മൊ​ഗ്രാ​ല്‍ ദേ​ശീ​യ​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. 

ക​ഴി​ഞ്ഞ​വ​ര്‍​ഷം നാ​ങ്കി പ്ര​ദേ​ശ​ത്തെ ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍ ര​ണ്ടു വീ​ടു​ക​ളും ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച ക​ട​ല്‍​ഭി​ത്തി​യും പൂ​ര്‍​ണ​മാ​യും ക​ട​ലെ​ടു​ത്തി​രു​ന്നു.

Post a Comment

0 Comments