ഉദുമ: ബാര - മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര വാട്സാപ്പ് കമ്മിറ്റി കൊപ്പൽ ചന്ദ്രശേഖരൻ മാസ്റ്ററെ ആദരിച്ചു. ക്ഷേത്രസന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ ക്ഷേത്ര പ്രസിഡണ്ട് ശ്രീ.കുഞ്ഞിക്കണ്ണൻനായർ പൊന്നാട അണിയിച്ച് ആദരിച്ചു.[www.malabarflash.com]
ഏകദേശം മൂന്ന് പതിറ്റാണ്ടിനടുത്ത്,1982- 83 മുതൽപ്രഭാഷണ വേദിയിൽ ഭക്താസ്വാദകരുടെ മനസിൽ വരികൾ കൊണ്ടും, വാക്കുകൾ കൊണ്ടും ദൈവിക ജ്ഞാനം പകർന്ന്, ഗുരു പരമ്പരയുടെയും ശ്രീ മൂകാംബികയുടെയും അനുഗ്രഹം കൊണ്ട് ആയിരക്കണക്കിനു വേദികളിലും, സ്വദേശത്തും വിദേശത്തും, കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രം മുതൽ തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം വരെ- മുംബൈ, ചെന്നൈ, തുടങ്ങി, ഗൾഫ് നാടുകളിലും, ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ, മതസൗഹാർദ്ദ വേദികളിലും നിറസാന്നിദ്ധ്യമാണ്,

ഗീതാജ്ഞാനയജ്ഞങ്ങൾസർവൈശ്വര്യ വിളക്കുപൂജകൾ, സത്സംഗ ക്ലാസ്സുകൾ നടത്തി വരികയാണ് കൊപ്പൽ ചന്ദ്രശേഖരൻ മാസ്റ്റർ.
യോഗത്തിൽ ക്ഷേത്ര വാട്സാപ് കമ്മിറ്റി ചീഫ് അഡ്മിൻ രാധാകൃഷണൻ മുക്കുന്നോത്ത് സ്വാഗതവും, ക്ഷേത്ര വൈസ് പ്രസിഡണ്ട് ഏവി ഹരിഹര സുധൻ അധ്യക്ഷത വഹിച്ചു.
വാട്സാപ്പ് കമ്മിറ്റി അംഗങ്ങളായ സി കുഞ്ഞിരാമൻ വടക്കേ വളപ്പ്, ക്ഷേത്ര സെക്രട്ടറി കെ.കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.കരുണാകരൻ മുക്കുന്നോത്ത്, നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ വെച്ച് രാമായണ മാസമത്സര വിജയികൾക്ക് ഉള്ള സമ്മാനദാനവും നടത്തി
0 Comments