മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.[www.malabarflash.com]
തൃശൂർ ചെന്ത്രാപിന്നി വെളമ്പത്ത് അശോകന്‍റെ മകൻ രജീബ് (39), വെളമ്പത്ത് സരസന്‍റെ മകൻ ജിൽസു (31) എന്നിവരാണ് മരിച്ചത്. മൂന്നു പേർ ഗുരുതര നിലയിൽ ചികിത്സയിലാണ്.
റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേർ. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്പേർ.
ശനിയാഴ്ച രാവിലെ വർക്ഷോപ്പ് തുറക്കാത്തതിനാൽ അന്വേഷിച്ചെത്തിയവരാണ് താമസ സ്ഥലത്ത് ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മായയാണ് രജീബിന്‍റെ ഭാര്യ. ഹിരണ്യ മകളാണ്.
",

0 Comments