NEWS UPDATE

6/recent/ticker-posts

മംഗളൂരു ബണ്ട്വാളില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

മംഗളൂരു: അമ്മുഞ്ചേയിലെ മഡിക്കോടിയില്‍ കെട്ടിടം തകര്‍ന്ന് വീണ് അവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ട് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷാംബൂര്‍ സ്വദേശി നീലയ്യ പൂജരിയുടെ മകന്‍ ജനാര്‍ദ്ദന്‍ അഞ്ചന്‍ (35) ആണ് മരിച്ചത്. വൃഷഭ് (11), സൂരജ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]

ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഒരു മതപഠന കേന്ദ്രത്തിലെ പഴയകെട്ടിടമാണ് തകര്‍ന്ന് വീണത്. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെ അതിനോട് ചേര്‍ന്ന പഴയ കെട്ടിടത്തിന്റെ ഒരുഭാഗത്തെ ഭിത്തി തകര്‍ന്ന് വീണാണ് അപകടം. 

തൊഴിലാളിയായ ജനാര്‍ദ്ദനയുടെ ദേഹത്ത് തകര്‍ന്ന കെട്ടിടത്തിലെ കല്ലുകള്‍ പതിക്കുകയായിരുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ട ജനാര്‍ദ്ദനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും മരണപ്പെട്ടിരുന്നു. മറ്റു രണ്ടുപേര്‍ക്ക് പരിക്ക് സാരമുള്ളതല്ല. ബണ്ട് വാള്‍ എസ്ഐ സഞ്ജീവ് കെ എത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments