NEWS UPDATE

6/recent/ticker-posts

കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

രാജപുരം: കാണാതായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകൾ ശ്രീലക്ഷ്മി നാരായണൻ്റെ (26) മൃതദേഹമാണ് കൊട്ടോടിപുഴയിൽ ചേരുന്ന ചുളിളക്കര ചാലിങ്കാൽ തോട്ടിൽ കണ്ടെത്തിയത്.[www.malabarflash.com]

ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വീട്ടിൽ വെച്ച് ശ്രീലക്ഷ്മിയെ കാണാതായത്. ബന്ധുവിടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. 

കേസെടത്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പുഴയിലും തോടുകളിലും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം ചാലിങ്കാൽ തോട്ടിൽ ഞായറാഴ്ച രാവിലെ 11.30 മണിയോടെ കണ്ടെത്തിയത്.

ഗുജറാത്തിൽ പി ജി അഗ്രികൾച്ചറൽ കോഴ്സിന് പഠിച്ചു കൊണ്ടിരിക്കുന്ന ശ്രീലക്ഷ്മി കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാലാണ് നാട്ടിലെത്തിയത്.

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

Post a Comment

0 Comments