NEWS UPDATE

6/recent/ticker-posts

മഞ്ചേശ്വരത്ത് കളിച്ചുകൊണ്ടിരിക്കെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറുവയസ്സുകാരന്‍ മരിച്ചു, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും ദാരുണാന്ത്യം

മഞ്ചേശ്വരം: മഞ്ചേശ്വരം വോര്‍ക്കാടിയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ തട്ടി അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. കോളിയൂര്‍ ബോളന്ത കോളനിയിലെ ഓട്ടോഡ്രൈവര്‍ വിശ്വനാഥന്‍റെ ഭാര്യ വിജയ(32), മകന്‍ അശ്രയ്(ആറ്) എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.[www.malabarflash.com]

കളിച്ചുകൊണ്ടിരിക്കേ കുട്ടി പൊട്ടിവീണ വൈദ്യുത ലൈനില്‍ സ്പര്‍ശിക്കുകയായിരുന്നു. ഷോക്കേറ്റ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടേ മാതാവിനും ഷോക്കേറ്റു. രണ്ടുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. 

വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. മഞ്ചേശ്വരം പോലീസെത്തി അന്വേഷണം ആരംഭിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈദ്യുത ലൈന്‍ പെട്ടി വീണ് ആറുപേര്‍ ഉപ്പളയില്‍ മരണപ്പെട്ടിരുന്നു. ജീവനക്കാരുടെ അനാസ്ഥയാണ് വെളളിയാഴ്ചത്തെ രണ്ട് ജീവനുകള്‍ കൂടി പൊലിയാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കമ്പികള്‍ പെട്ടി വീണത് അറിയിച്ചാലും അധികൃതര്‍ ഉടന്‍ നടപടി കൈക്കൊള്ളുന്നില്ലെന്നും ആക്ഷേപമുണ്ട്.

Post a Comment

0 Comments