NEWS UPDATE

6/recent/ticker-posts

രണ്ടുമാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞിന്​ ദാരുണാന്ത്യം

പാണ്ടിക്കാട്​: രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. അമ്മയെ രക്ഷിക്കാനായങ്കിലും കുഞ്ഞ് മരിച്ചു. പാണ്ടിക്കാട് എറിയാട്ടിൽ തൊടീരി ശിവന്റെ മകൾ ആതിരയാണ് കുഞ്ഞുമൊത്ത് ആത്മഹത്യക്ക്​ ശ്രമിച്ചത്.[www.malabarflash.com]

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. തറവാട്ട് വീട്ടിലെ കിണറിൽ ചാടിയ ശബ്​ദം കേട്ടതിനെ തുടർന്ന് വീട്ടുകരും സമീപവാസികളും ചേർന്ന് ആതിരയെ രക്ഷപ്പെടുത്തി. എന്നാൽ, കുട്ടി അപ്പോഴേക്കും വെള്ളത്തിനടിയിൽ എത്തിയിരുന്നു.

തുടർന്ന്, മഞ്ചേരിയിൽ നിന്നെത്തിയ അഗ്​നിശമന സേന യൂനിറ്റ്​, പാണ്ടിക്കാട് പൊലീസ്​, ട്രോമാകെയർ​, പോലീസ് വളൻറിയർമാരുടെയും സഹായത്തോടെയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

കരുവാരകുണ്ട് സ്വദേശി രാജേഷിന്റെ ഭാര്യയാണ് ആതിര. എറിയാടുള്ള സ്വന്തം വീട്ടിലാണ്​ ആതിര താമസിക്കുന്നത്​.

Post a Comment

0 Comments