മറയൂർ: ആദിവാസി യുവതിയെ വെടിവച്ചു കൊന്ന് കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു.മറയൂർ പാളപ്പെട്ടി ആദിവാസി കോളനിയിലെ ചന്ദ്രിക (34)യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ മണികണ്ഠനെ ദേവികുളം കോടതിയിലും കൗമാരക്കാരായ രണ്ടുപേരെ തൊടുപുഴ ജൂവനൈൽ കോടതിയിലും ഹാജരാക്കി.[www.malabarflash.com]
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പാളപ്പെട്ടി ആദിവാസി കുടിക്ക് സമീപം കേപ്പക്കാട്ടിൽ ചന്ദ്രിക വെടിയേറ്റു മരിച്ചത്.
തങ്ങളെ ഒറ്റിക്കൊടുത്ത വാച്ചർമാരെ വധിക്കാൻ പദ്ധതിയിട്ടാണ് തോക്കുമായി ഇവർ കേപ്പകാട്ടിലെത്തിയത്. വാച്ചർമാരെ തെരയുന്നതിനിടെ കൃഷിക്കു കാവലിരുന്ന ചന്ദ്രികയെ കാണുകയും തർക്കത്തിനിടെ നാടൻ തോക്കുപയോഗിച്ച് ചന്ദ്രികയ്ക്കു നേർക്കു വെടിയുതിർക്കുകയുമായിരുന്നു.
പ്രതികൾക്കു തോക്ക് എവിടെനിന്നു കിട്ടി എന്നതുൾപ്പെടെയുള്ള സംശയങ്ങളുള്ളതിനാൽ ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുമെന്ന് മറയൂർ സിഐ ജി.സുനിൽ പറഞ്ഞു.

0 Comments