തിരുവനന്തപുരം: കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പന്‍ എന്ന രതീഷും ഇയാളുടെ കൂട്ടാളി മത്തായി എന്ന ബാബുവും പിടിയിലായി.[www.malabarflashcom]
കഴിഞ്ഞ ദിവസം നഗരൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വഞ്ചിയൂരില്‍ പകല്‍ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തി കിട്ടിയ സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെ അടിവസ്തത്തിലും ഇരുചക്രവാഹനത്തിലും ഒളിപ്പിച്ച നിലയിലാണ് രതീഷിനെ പോലിസ് പിടികൂടിയത്.
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്. വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ വിദഗ്ദമായ നീക്കത്തിലൂടെയാണ് മോഷണ മുതലുമായി ഇയാളെ പിടികൂടാനായത്.
ഇകഴിഞ്ഞ ദിവസമാണ് വഞ്ചിയൂര്‍ ആര്യാഭവനില്‍ രാജേന്ദ്രന്റെ വീട്ടില്‍ പട്ടാപ്പകല്‍ പോലിസിനെയും നാട്ടുകാരെയും ഞെട്ടിച്ച് മോഷണം നടന്നത്. രാവിലെ 9 മണിക്ക് ബന്ധുവീട്ടില്‍ ഒരു ചടങ്ങിനായി പോയി ഉച്ചക്ക് തിരിച്ചെത്തുന്നതിനിടയിലായിരുന്നു മോഷണം.
പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ കൈവശം മോഷണം പോയ സ്വര്‍ണത്തില്‍ മൂന്ന് പവനോളം കുറവുണ്ടായിരുന്നു. അവനവഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഇയാള്‍ പണയം വെച്ച ആ സ്വര്‍ണവും പോലിസ് കണ്ടെടുത്തു. ഇതോടെ മോഷണം പോയ പതിനേഴര പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയും ഇയാളില്‍ നിന്ന് വീണ്ടെടുക്കാനായി.
0 Comments