NEWS UPDATE

6/recent/ticker-posts

സി പി ഐ നേതാവ് പൊടോര നാരായണൻ നായർ അന്തരിച്ചു

നീലേശ്വരം: സിപിഐയുടെ പ്രമുഖ നേതാവായിരുന്ന എളേരി പൊടോര നാരായണൻ നായർ (80) അന്തരിച്ചു.[www.malabarflash.com]

വെസ്റ്റ് എളേരി സഹകരണ ബാങ്ക് സെക്രട്ടറി, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് , സിപിഐ മണ്ഡലം കമ്മറ്റിയംഗം, കിസാൻസഭ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

കയ്യൂർ രക്തസാക്ഷി പൊടോര കുഞ്ഞമ്പു നായരുടെ സഹോദരിയുടെ മകനാണ്. ഭാര്യ: കെ മാധവി. മക്കൾ : ഇന്ദുകല, ഗിരീഷ്. മരുമക്കൾ: ഗംഗാധരൻ നായർ , വിജിമോൾ. സഹോദരങ്ങൾ: പൊടോര അപ്പുഞ്ഞി നായർ , പി എ നായർ (കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ്) , പരേതനായ പി കൃഷ്ണൻ നായർ.

സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

Post a Comment

0 Comments