നീലേശ്വരം: കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ കീഴില്‍ ക്ഷേമകാര്യസമിതി നല്‍കുന്ന ഓണക്കിറ്റിന്റെ നീലേശ്വരം മേഖലയിലെ വിതരണം മാരാര്‍ സമാജം ഹാളില്‍ വെച്ച് നടന്നു. മേഖലാ പ്രസിഡന്റ് കെ മുരളീധരമാരാരുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
അക്കാദമി സംസ്ഥാന ക്ഷേമകാര്യസമിതി അംഗം നീലേശ്വരം സന്തോഷ് ആമുഖഭാഷണം നടത്തി. കേരള ക്ഷേത്രവാദ്യകലാ അക്കാദമി രക്ഷാധികാരി കെ. നാരായണമാരാര്‍ ആദ്യ കിറ്റ് ഗോവിന്ദമാരാര്‍ക്ക് നല്‍കിക്കൊണ്ട് നീലേശ്വരം മേഖലയിലെ വിതരണത്തിന് തുടക്കം കുറിച്ചു.
അക്കാദമിയുടെ യുവപ്രതിഭാ അവാര്‍ഡ് നേടിയ കലാനിലയം സതീഷ്മാരാരെ അനുമോദിച്ചു.
നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, സുധാകരന്‍, അഖിലകേരള മാരാര്‍ ക്ഷേമസഭാ മുന്‍ ജില്ലാ പ്രസിഡന്റ് ചന്ദ്രശേഖരമാരാര്‍, അക്കാദമി ജില്ലാ വൈസ് പ്രസിഡന്റ് പി.ദാമോധരമാരാര്‍ എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു.
മേഖലാ സെക്രട്ടറി കെ. സജിത് മാരാര്‍ സ്വാഗതവും കലാനിലയം സതീഷ് മാരാര്‍ നന്ദിയും പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.
0 Comments