ഉദുമ: കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം. ഉദുമ കുണ്ടുകുളംപാറയില്‍ താമസക്കാരനും നെല്ലിയടുക്കം കോളനിയിലെ രാമകൃഷ്ണന്‍ - രാധ ദമ്പതികളുടെ മകനുമായ രാജന്‍ (രാജു-37)ആണ് മരിച്ചത്.[www.malabarflash.com]
ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനും ബട്ടത്തൂര്‍ ബീവറേജ് മേഖലാ ഓഫീസിലെ ചുമട്ടുതൊഴിലാളിയുമാണ് രാജു.
രാജന്റെ ഭാര്യ കെ.എം. സുമതിയുടെ വീട്ടിലാണ് താമസം. കഴിഞ്ഞ ഒരാഴ്ചയായി പനിബാധിച്ചു കഴിയുകയായിരുന്നു. ചൊവ്വാഴ്ച ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സ്രവം പരിഷോധിച്ചത്. ഇതിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
വൈകുന്നേരത്തോടെ പരവനടുക്കം കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.
ഐ.എന്‍.ടി.യു.സി പള്ളിക്കരമണ്ഡലം പ്രസിഡന്റ്, ജനശ്രീ മിഷന്‍ നെല്ലിയടുക്കം യുണിറ്റ് ചെയര്‍മാന്‍,തച്ചങ്ങാട് ബാലകൃഷ്ണന്‍ കാരുണ്യപദ്ധതി ജോ.സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍വഹിച്ചു വന്നിരുന്നു.
ഏക മകന്‍ അക്ഷിത്.
സഹോദരങ്ങള്‍: ശശിധരന്‍, ബേബി, സരോജിനി, പ്രശാന്തി ,പവിത്രന്‍.
സഹോദരങ്ങള്‍: ശശിധരന്‍, ബേബി, സരോജിനി, പ്രശാന്തി ,പവിത്രന്‍.
0 Comments