കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അപാകതയുണ്ടെന്നു വ്യക്തമാണെന്നു കോടതി വിലയിരുത്തി.[www.malabarflash.com]
സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് നല്കിയ നിര്‍ദേശങ്ങള്‍ 21 അംഗ അന്വേഷണസംഘം പാലിച്ചില്ല. അലസവും അപൂര്‍ണവുമായ അന്വേഷണമല്ലായിരുന്നെങ്കില് നേരിട്ടു തെളിവുകളുള്ള കേസായി ഇതു മാറുമായിരുന്നു. ഈ സാഹചര്യത്തില്‍ തുടരന്വേഷണം അനിവാര്യമാണ് -കോടതി വ്യക്തമാക്കി.
അനുബന്ധ കുറ്റപത്രം ലഭിക്കുന്നതുവരെ വിചാരണക്കോടതി കാത്തിരിക്കണമെന്നും ക്രൈംബ്രാഞ്ച് നല്കിയ കുറ്റപത്രവും സിബിഐ നല്കുന്ന അനുബന്ധ കുറ്റപത്രവും ഒരുമിച്ച് പരിഗണിച്ചു വിചാരണ നടത്തണമെന്നും 106 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.
കേസ് ഡയറി പരിശോധിക്കാതെയാണു സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞതെന്നു ചൂണ്ടിക്കാട്ടിയ ഡിവിഷന് ബെഞ്ച്, വിചാരണക്കോടതി പരിഗണിക്കേണ്ട പല വിഷയങ്ങളിലും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്രകടനം നടത്തിയെന്നും പറഞ്ഞു.
2019 ഫെബ്രുവരി 17നാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയില്‍ 2019 സെപ്റ്റംബര്‍ 30 നാണ് സിംഗിള്‍ ബെഞ്ച് കേസ് സിബിഐക്കു വിട്ടത്. ഇതിനെതിരെയാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
അതേസമയം, കേസിലെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടി ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഇരട്ടക്കൊലയ്ക്കു സിപിഎമ്മിന്റെ പിന്തുണയുണ്ടാകാമെന്നതടക്കം സിംഗിള്‍ ബെഞ്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളും ഡിവിഷന് ബെഞ്ച് റദ്ദാക്കി.
കാസറകോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം റദ്ദാക്കി അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഭാഗികമായി അനുവദിച്ചാണു ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി.

സിബിഐ എത്രയും വേഗം തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്നു കോടതി നിർദേശിച്ചു. ഡിവിഷന് ബെഞ്ച് വിധി സംസ്ഥാന സർക്കാരിനു തിരിച്ചടിയാണ്.

0 Comments