NEWS UPDATE

6/recent/ticker-posts

ബെംഗളൂരു സംഘർഷം: മരണം മൂന്നായി, എസ് ഡി പി ഐ നേതാവ് അറസ്റ്റിൽ

ബെംഗളൂരു: ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ നേതാവ് മുസമിൽ പാഷയെ പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.[www.malabarflash.com]

കോൺഗ്രസ് എം എൽ എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മകൻ മതവിദ്വേഷമതവിദ്വേഷത്തിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സംഘർഷം ഉടലെടുക്കുന്നത്. അക്രമാസക്തരായ ജനകൂട്ടം എം എൽ എയുടെ വീടും പോലീസ് സ്‌റ്റേഷനും ആക്രമിച്ചു. സംഘർഷത്തിൽ 120 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ 60 പേർ പോലീസുകാരാണ്. ബെംഗളൂരു നഗരത്തിൽ സംഘർഷത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്ഥിതിഗതികൾ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. മാധ്യമപ്രവർത്തകർക്കും പോലീസിനും പൊതുജനങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണം അംഗീകരിക്കാനാകില്ല. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments