കൊച്ചി: കോടതി ഉത്തരവ് പ്രകാരമുള്ള പിഴത്തുക നല്കാത്തതിനെത്തുടര്ന്നു നടന് റിസബാവയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കോടതി ഉത്തരവ്. എളമക്കര സ്വദേശി സാദിഖ് നല്കിയ പരാതിയില്‍ 2018ലാണ് റിസബാവയെ മൂന്നു മാസം തടവിനും 11 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ നല്കിയാല് ഇത് സാദിഖിന് നല്‍കാനായിരുന്നു നിര്‍ദേശം.[www.malabarflash.com]
വിധി ചോദ്യം ചെയ്ത് റിസബാവ നല്കിയ അപ്പീലില്‍ സെഷന്‍സ് കോടതി ശിക്ഷ 11 ലക്ഷം രൂപ പിഴ മാത്രമാക്കി കുറച്ചു. പിഴ അടച്ചില്ലെങ്കില്‍ മാത്രം ഒരുമാസം തടവ് എന്നായിരുന്നു ഉത്തരവ്.
റിസബാവ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിഴത്തുകയിൽ ഇടപെടാന്‍ തയാറായില്ല. പകരം പണം നല്കാന് ആറു മാസത്തെ സാവകാശം നല്കി. ഈ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

0 Comments