ദേളി: സഅദിയ്യ അനാഥാലയത്തില്‍ പഠിച്ച് വളര്‍ന്ന പരേതനായ ബേഡകം തസ്‌ലീമിന്റെ മകള്‍ മറിയം തബ്‌ലിയ്യയും തളിപ്പറമ്പ് തിരുവട്ടൂരിലെ ഹംസയുടെ മകന്‍ ഹാഷിമും വിവാഹിതരായി.[www.malabarflash.com]
ബേഡകത്തെ വധുവിന്റെ വസതിയില്‍ നടന്ന ചടങ്ങിന് ബേഡകം കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത് അസിസ്റ്റന്റ് ഖാളിയും സഅദിയ്യ ശരീഅത്ത് കോളേജ് പ്രൊഫസറുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ കാര്‍മികത്ത്വം വഹിച്ചു.
കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സഅദിയ്യ യതീംഖാന മാനേജര്‍ ശറഫുദ്ദീന്‍ സഅദി, ഹമീദ് സഅദി ബോവിക്കാനം, ഹമീദ് സഅദി ചിക്കമംഗ്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സഅദിയ്യ അനാഥാലയത്തിലെ 47-ാം വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്.
0 Comments