യാമ്പു: സൗദിയിലെ യാമ്പുവില്‍ കാണാതായ കുടക് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക കുടക് സ്വദേശി അലി പെരിയന്ത മുഹമ്മദിനെ (47) ആണ് ബുധനാഴ്ച രാവിലെ യാമ്പു ടൊയോട്ട ഭാഗത്തെ ഉപയോഗശൂന്യമായ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ആഗസ്റ്റ് 22 വൈകീട്ടാണ് മുഹമ്മദിനെ കാണാതായത്. സുഹൃത്തുക്കള്‍ ഇദ്ദേഹത്തിനെ കണ്ടെത്തുന്നതിനായുള്ള പരിശ്രമത്തിലായിരുന്നു. കാണാതായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി ഫൈനല്‍ എക്‌സിറ്റ് ലഭിച്ചിരിക്കെയാണ് മരണം.
പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം യാമ്പു ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് യാമ്പുവില്‍ തന്നെ സംസ്‌കരിക്കുവാനുള്ള ശ്രമത്തിലാണ് അലിയുടെ ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും.

പിതാവ്: പെരിയന്ത മുഹമ്മദ് ഹാജി. മാതാവ്: ഖദീജ. ഭാര്യ: റഹ്മത്ത്. മക്കള്‍: അജ്മല്‍, സുഫ്യാന്‍, സുഹാന, മരുമകന്‍: റാസിഖ് അമ്പറ്റ.
0 Comments