NEWS UPDATE

6/recent/ticker-posts

കഞ്ചാവ് ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിന്റെ കാറിടിച്ച്​ സ്​കൂട്ടർ യാത്രക്കാരൻ മരിച്ചു

മഞ്ചേശ്വരം: കഞ്ചാവ് ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് നാട്ടുകാരെ കണ്ട് കാറില്‍ രക്ഷപ്പെടുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ട്​ ആറ് മണിയോടെ ഉപ്പള ബേക്കൂരിലാണ് സംഭവം. ബേക്കൂര്‍ സുഭാഷ് നഗറിലെ റാം ഭട്ട് (62) ആണ് മരിച്ചത്.[www.malabarflash.com]

നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള ജോഡ്​കല്ലിലെ 28കാരനാണ്​ ബേക്കൂറില്‍ കഞ്ചാവ് ലഹരിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി കാറെടുത്ത് രക്ഷപ്പെടുകയായിരുന്നു. 

വെപ്രാളത്തില്‍ അമിത വേഗതയിൽ പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടാണ്​ റാം ഭട്ടിന്റെ സ്‌കൂട്ടറിലിടിച്ചത്​. ഇതിനിടെ പോലീസ് ജീപ്പ് കണ്ടതോടെ യുവാവ് കാര്‍ ഉപേക്ഷിച്ച് വനത്തിനുള്ളിലൂടെ ഓടിരക്ഷപ്പെട്ടു.

പ്രതിയുടെ കൈവശം തോക്ക് ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രതിക്കായി മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. ഒരുമാസം മുമ്പ്​ ഇയാളുടെ വീട്ടിൽനിന്ന്​ 30 കിലോ കഞ്ചാവ്​ പിടികൂടിയിരുന്നു. വധശ്രമം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ ഏഴോളം കേസുകളില്‍ പ്രതിയാണ് യുവാവെന്ന് പോലീസ് പറഞ്ഞു. 

Post a Comment

0 Comments