NEWS UPDATE

6/recent/ticker-posts

പട്ടിക്ക്​ തീറ്റ കൊടുത്തില്ല; മദ്യലഹരിയില്‍ അച്ഛൻ മകനെ കുത്തിക്കൊന്നു

കണ്ണൂര്‍: പട്ടിക്ക്​ തീറ്റ കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മദ്യലഹരിയിലായ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരിലാണ്​ സംഭവം.[www.malabarflash.com]

പയ്യാവൂര്‍ ഉപ്പുപടന്ന സ്വദേശി ഷാരോണ്‍ (19) ആണ് മരിച്ചത്. സംഭവത്തില്‍ പിതാവ്​ പേരകത്തിനടിയിൽ സജിയെ പയ്യാവൂർ പോലീസ്‌ അറസ്റ്റ് ചെയ്തു

ശനിയാഴ്​ച വൈകീട്ട്​ മൂന്നുമണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സജി, പട്ടിക്ക്​ തീറ്റ കൊടുക്കാത്തതിനെ ചൊല്ലി മകനുമായി വഴക്കിട്ടിരുന്നു. തുടർന്നാണ്​ ഇയാള്‍ കത്തികൊണ്ട്​ പുറത്ത്​ കുത്തിയത്​. 

കുത്തേറ്റ് വീണ ഷാരോണിനെ ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണപ്പെടുകയായിരുന്നു.

സജിയുടെ ഭാര്യ ഇറ്റലിയിൽ നഴ്​സാണ്​. രണ്ട്​ മക്കളും സജിയും മാത്രമായിരുന്നു​ വീട്ടിലുണ്ടായിരുന്നത്​.

",

Post a Comment

0 Comments