NEWS UPDATE

6/recent/ticker-posts

സർക്കാർ വാഹനത്തിന് പച്ച നമ്പർ പ്ലേറ്റ്, കേരളത്തിനെതിരേ വർഗീയ പ്രചാരണം

കോഴിക്കോട്: സര്‍ക്കാര്‍ വാഹനത്തിലെ നമ്പര്‍ പ്ലേറ്റിന്‍റെ പച്ച നിറം ചൂണ്ടിക്കാണിച്ച് വിദ്വേഷ പ്രചാരണം. കേരളം കശ്മീരാവുകയാണ്. നിയമങ്ങള് അനുസരിക്കാത്ത സംസ്ഥാനമാണ് കേരളമെന്നുമാണ് സംഘപരിവാർ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത്.[www.malabarflash.com]

കേരളം കശ്മീരാവുകയാണ്. നിയമങ്ങൾ അനുസരിക്കാത്ത സംസ്ഥാനം. സിപിഎമ്മിനും കോണ്‍ഗ്രസിനും നന്ദി. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അവഗണിച്ചാലും ഇല്ലെങ്കിലും ഇത്തരം ദേശവിരുദ്ധത പിന്തുണയ്ക്കുന്നവരെ നിങ്ങളുടെ മനോഹര സംസ്ഥാനത്തെ നശിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കണമോയെന്ന് നിങ്ങള്‍ തീരുമാനിക്കണം. 

ശ്രീകാര്യത്ത് വച്ച് കണ്ട സര്‍ക്കാര്‍ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റിന്‍റെ നിറം പച്ചയാണെന്നും പ്രചാരണത്തിലുണ്ട്. ഊര്‍ജ്ജ വകുപ്പിന്‍റെ കെ എല്‍ 22 എന്‍ 4736 എന്ന വാഹനത്തിന്റെ ചിത്രത്തോടൊപ്പമാണ് പ്രചാരണം.

എന്നാൽ പച്ച നിറത്തിൽ രജിസ്‌ട്രേഷൻ ബോർഡ് വച്ച സർക്കാർ വാഹനത്തിന്‍റെ ചിത്രത്തോടെയുള്ള ഫേസ്ബുക് പോസ്റ്റ് ഇടുകയും, അതോടൊപ്പം ജനങ്ങൾക്കിടയിൽ മതപരവും രാഷ്ട്രീയവുമായ വിദ്വേഷവും ഉണ്ടാക്കുന്ന സന്ദേശവും നൽകിയിട്ടുണ്ടെന്ന് പിആര്‍ഡിയുടെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തല നിറം പച്ചയാണ് എന്ന് പിആര്‍ഡി വ്യക്തമാക്കുന്നു.

Post a Comment

0 Comments