ആയിരം യൂണിറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി ടാറ്റയുടെ ആദ്യ ഇലക്ട്രിക് എസ് യു വിയായ നെക്‌സോണ്‍ ഇവി. ടാറ്റയുടെ പൂനെയിലെ പ്ലാന്റില്‍ നിന്നാണ് ആയിരം തികയുന്ന വാഹനം നിര്‍മാണം പൂര്‍ത്തിയാക്കിയത്.[www.malabarflash.com]
അവതരിപ്പിച്ച് ആറ് മാസത്തിനുള്ളില്‍ 1000 വാഹനങ്ങള്‍ എത്തിച്ച് ഈ ശ്രേണിയുടെ മേധാവിത്വം സ്വന്തമാക്കിയിരിക്കുകയാണ് ടാറ്റ നെക്‌സോണ്‍ ഇവി എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇലക്ട്രിക് കാര്‍ വില്‍പ്പനയുടെ 62 ശതമാനവും ടാറ്റ മോട്ടോഴ്‌സിന് സ്വന്തമാണ്.
നെക്‌സോണ്‍ ഇവി വില്‍പ്പനയിലുണ്ടായ കുതിപ്പാണ് ടാറ്റാ മോട്ടോഴ്‌സിനെ ഈ നേട്ടത്തിനര്‍ഹമാക്കിയത്. ശ്രേണിയിലെ ഏറ്റവും മികച്ച ഇലക്ട്രിക് എസ് യുവി ആയതിനാല്‍ തന്നെ വിപണിയില്‍ ഈ വാഹനത്തിന് മികച്ച ഡിമാന്റാണുള്ളത്. ടാറ്റാ മോട്ടോഴ്സ് ഇലക്ട്രിക് വാഹന നിരയിലെ വാഹനങ്ങളുടെ ശേഷി മികച്ചതാണെന്ന് കമ്പനി പറയുന്നു.

ടിഗോര്‍ ഇവി ഇലക്ട്രിക് സെഡാന്‍, 140 കിലോമീറ്റര്‍ മുതല്‍ 213 കിലോമീറ്റര്‍ വരെ യാത്ര പരിധി ഉറപ്പു വരുത്തുമ്പോള്‍ വ്യക്തിഗത സെഗ്മെന്റില്‍ നെക്സണ്‍ ഇവി ഇലക്ട്രിക് എസ്യുവി, ഒരൊറ്റ ചാര്‍ജിങ്ങില്‍ 312 കിലോമീറ്റര്‍ യാത്ര ചെയ്യുന്നുണ്ട്.
‘സീറോ എമിഷന്‍’ വാഹനമായ നെക്സോണ്‍ ഇവികള്‍ ഇന്ത്യയില്‍ ജനപ്രിയമാക്കുന്നതിന്, കമ്പനി അടുത്തിടെ ഒരു പുതിയ ഇവി സബ്സ്‌ക്രിപ്ഷന്‍ മോഡലും പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍ ഇവികളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിന്, ടാറ്റാ മോട്ടോഴ്‌സ് മറ്റ് ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ കരുത്തും അനുഭവവും സമന്വയിപ്പിക്കുന്നതിനായി ഒരു സമഗ്ര ഇ-മൊബിലിറ്റി ഇക്കോസിസ്റ്റമായ ടാറ്റ യൂണിവേര്‍സും അവതരിപ്പിച്ചു. ഇതിലൂടെ ഇവി ഉപയോക്താക്കള്‍ക്ക് ചാര്‍ജിംഗ് സൊല്യൂഷനുകള്‍, നൂതന റീട്ടെയില്‍ അനുഭവങ്ങള്‍, എളുപ്പത്തിലുള്ള ധനസഹായ ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇ-മൊബിലിറ്റി സൗകര്യങ്ങള്‍ ലഭ്യമാകും.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇലക്ട്രിക് വാഹന സ്വീകാര്യത അതിവേഗം വര്‍ദ്ധിക്കുകയാണെന്നും കൊവിഡ് -19 ന്റെ വെല്ലുവിളികള്‍ക്കിടയിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ 1000-ാമത് നെക്സണ്‍ ഇ.വി പുറത്തിറക്കാന്‍ കഴിഞ്ഞത് ഇവികളില്‍ വ്യക്തിഗത സെഗ്മെന്റ് വാങ്ങുന്നവരുടെ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡിന്റെ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

0 Comments