NEWS UPDATE

6/recent/ticker-posts

തമിഴ്​നാട്​ മുഖ്യമന്ത്രിയുടെ കോവിഡ്​ ഫണ്ടിലേക്ക്​ യാചകന്റെ വക 90,000 രൂപ

ചെ​ന്നൈ: മ​ധു​ര ന​ഗ​ര​ത്തി​ലെ ഭി​ക്ഷ​ക്കാ​ര​നാ​യ ഭൂ​പാ​ള​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ്​ റി​ലീ​ഫ്​ ഫ​ണ്ടി​ലേ​ക്ക്​ സം​ഭാ​വ​ന ന​ൽ​കി​യ​ത്​ 90,000 രൂ​പ.മെയ്  18 മു​ത​ൽ ഒ​മ്പ​ത്​ ത​വ​ണ​ക​ളാ​യി 10,000 രൂ​പ വീ​ത​മാ​ണ്​ മ​ധു​ര ക​ല​ക്​​ട​റേ​റ്റി​ലെ​ത്തി കൈ​മാ​റി​യ​ത്.[www.malabarflash.com] 

സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​ൽ ഭൂ​പാ​ള​നെ ആ​ദ​രി​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ക​ണ്ടു​കി​ട്ടി​യി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം സം​ഭാ​വ​ന​യു​മാ​യി ക​ല​ക്​​ട​റേ​റ്റി​ലെ​ത്തി​യ ഭൂ​പാ​ള​നെ ജീ​വ​ന​ക്കാ​ർ ക​ല​ക്​​ട​റു​ടെ ചേം​ബ​റി​ലേ​ക്ക്​ ക്ഷ​ണി​ച്ച്​ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ന്ന ച​ട​ങ്ങി​ൽ ഭൂ​പാ​ള​ന്​ പൊ​ന്നാ​ട അ​ണി​യി​ച്ച്​ സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡും ക​ല​ക്​​ട​ർ ​ടി.​ജി. വി​ന​യ്​ കൈ​മാ​റി.
",

Post a Comment

0 Comments