കാളികാവ്: വിദേശത്തുനിന്നും എത്തി ക്വാറൻറീനിൽ കഴിയുന്ന ആൾക്ക് ബ്രോസ്റ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് എത്തിച്ചു. ചോക്കാട് ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഉദരംപൊയിൽ അലബമ ക്വാറൻറീൻ കേന്ദ്രത്തിലാണ് കഞ്ചാവ് എത്തിച്ചത്.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് എത്തിച്ച രണ്ടു പേർക്കെതിരെയും ക്വാറൻറീനിൽ കഴിയുന്ന ആൾക്കെതിരെയും കാളികാവ് പോലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്വാറൻറീൻ കേന്ദ്രത്തിൽ കഴിയുന്നവർക്ക് വീടുകളിൽ നിന്ന് ഭക്ഷണം എത്തിക്കാൻ അനുവദിക്കാറുണ്ട്. ഇത്തരത്തിലാണ് ക്വാറൻറീനിൽ കഴിയുന്ന മാളിയേക്കൽ സ്വദേശിയായ മോയിൻകൽ രാജു (24) വിന് സുഹൃത്തുക്കളായ രണ്ടുപേർ ബ്രോസ്റ്റ് എത്തിച്ച് നൽകിയത്. ക്വാറൻറീൻ കേന്ദ്രത്തിെൻറ ചുമതലയുള്ള അധ്യാപകർ ബ്രോസ്റ്റ്‌പെട്ടി തുറന്നു നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. അധ്യാപകർ ഉടനെതന്നെ പോലീസിൽ വിവരം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് എത്തിച്ച് മാളിയേക്കൽ സ്വദേശിയായ. മദാരി നാഫി (23), ചോലക്കൽ മുഹമ്മദ് ഫർഷാദ് (22), ക്വാറൻറീനിൽ കഴിയുന്ന രാജു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
",

0 Comments